Society Today
Breaking News

കൊച്ചി:  പൗള്‍ട്രി മേഖലയില്‍ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എക്‌സിബിഷനായ ' പൗള്‍ട്രി ഇന്‍ഡ്യ എക്‌സ് പോ 2024 '  നവംബര്‍ 27 മുതല്‍ 29 വരെ ഹൈദ്രാബാദ് ഹൈടെക്‌സ്് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുമെന്ന് ഇന്ത്യന്‍ പൗള്‍ട്രി എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ( ഐ.പി.ഇ.എം.എ) പ്രസിഡന്റ്  ഉദയ് സിംഗ് ബയാസ് പറഞ്ഞു.  അണ്‍ലോക്കിംഗ് പൗള്‍ട്രി പൊട്ടന്‍ഷ്യല്‍ എന്നാണ്  ഈ വര്‍ഷത്തെ തീം.  ഇന്ത്യ കൂടാതെ 50 ലധികം  വിദേരാജ്യങ്ങളില്‍ നിന്നായി പൗള്‍ട്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 400 ലധികം കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. കര്‍ഷകരും വ്യവസായ പ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം 40,000 ലധികം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2007 മുതല്‍ സംഘടിപ്പിച്ചുവരുന്ന പ്രദര്‍ശനം പൗള്‍ട്രി മേഖലയില്‍ അന്താരാഷ്ടനിലവാരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രദര്‍ശനമാണ്.  പൗള്‍ട്രി ബിസിനസ് മേഖലയിലെ നവീന സാങ്കേതിക വിദ്യയും നൂതന ആശയങ്ങളും ജനങ്ങളിലെത്തിക്കുക,ആരോഗ്യ പരിപാലന, പോഷകാഹാരങ്ങളില്‍ പൗള്‍ട്രി ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം, അറിവ് എന്നിവ സമൂഹത്തിന് പകര്‍ന്നു നല്‍കുകയെന്നതാണ് എക്‌സിബിഷന്‍ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്നും ഉദയ് സിംഗ് ബയാസ് പറഞ്ഞു. എക്‌സിബിഷനു മുന്നോടിയായി നവംബര്‍ 26 ന് രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള കാര്‍ഷിക മേഖലയിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ' നോളഡ്ജ് ഡേ ' എന്ന പേരില്‍ ഏകദിന സാങ്കേതിക സെമിനാര്‍ നടക്കും. 25 ലധികം രാജ്യങ്ങളില്‍ നിന്നായി  1500 ഓളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും. പൗള്‍ട്രി മേഖ നേരിടുന്ന വെല്ലുവിളികള്‍, ഭാവി, അടക്കമുള്ള വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.

Top