Society Today
Breaking News

കൊച്ചി: പുതിയ തലമുറ എന്‍വിഡിയ ജിഫോഴ്‌സ് RTX4080 മൊബൈല്‍ ജിപിയുവില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം ഗെയിമിംഗ് ലാപ്‌ടോപ്പായ ഒമെന്‍ 17 കേരളത്തില്‍ അവതരിപ്പിച്ച് എച്ച്പി. അതിനൂതന ഫീച്ചറുകള്‍ക്കൊപ്പം അതിശയകരമായ വേഗതയും ടെമ്പസ്റ്റ് കൂളിംഗ് സാങ്കേതികവിദ്യയുമായി എത്തുന്ന ഒമെന്‍ 17, 17.3 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ മോഡലാണെന്ന് കമ്പനി അവകാശപ്പെട്ടു.മികച്ച പ്രകടനം ഉറപ്പ് തരുന്ന 13ാം തലമുറ Intel Core i9 പ്രൊസസറാണ് ലാപ്‌ടോപ്പിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

17.3 ഇഞ്ച് ഡയഗണല്‍ ക്വാഡ് എച്ച്ഡി റെസല്യൂഷന്‍ ഡിസ്‌പ്ലേയുമായി എത്തുന്ന ലാപ്‌ടോപ്പിന്റേത് 240 Hz റിഫ്രഷ് റേറ്റും റെസ്‌പോന്‍സ് ടൈം മൂന്ന് മൈക്രോ സെക്കന്‍ഡുമാണ്. മനോഹരവും അതിശയകരവുമായ ഡിസ്‌പ്ലേ 100 % എസ്ആര്‍ജിബിയും 300 നിറ്റ്‌സ് െ്രെബറ്റ്‌നസ്സും നല്‍കുന്നു. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 4080 12 ജിബി GDDR6 ഗ്രാഫിക്‌സ് കാര്‍ഡിനൊപ്പം സംയോജിത 32 GB DDR5-5600 MHz റാമുമായാണ് ഒമെന്‍ 17 എത്തുന്നത്. ഇതോടൊപ്പം 1TB NVMe നാലാം തലമുറ SSD-യും ഇതോടൊപ്പമുണ്ട്. 

ഒപ്റ്റിമല്‍ കണക്റ്റിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഒമ്പത് പോര്‍ട്ടുകളാണുള്ളത്. യുഎസ്ബി ടൈപ്പ്‌സി ഉള്ള ഒന്ന് വീതം തണ്ടര്‍ബോള്‍ട്ട്, യുഎസ്ബി ടൈപ്പ്എ 5 ജിബിപിഎസ് സിഗ്‌നലിംഗ് റേറ്റ്, രണ്ട് യുഎസ്ബി ടൈപ്പ്എ 5 ജിബിപിഎസ് സിഗ്‌നലിംഗ് റേറ്റ്, ഒരു എച്ച്ഡിഎംഐ 2.1, ഒരു മിനിഡിസ്‌പ്ലേ പോര്‍ട്ട്, ഒരു ആര്‍ജെ45 എന്നിവയും ഒരോ എസി സ്മാര്‍ട്ട് പിന്‍,  ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ കോംബോ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഒമെന്‍ 17ല്‍  4സോണ്‍ ഞഏആ ബാക്ക്‌ലിറ്റ് കീബോര്‍ഡും ഉണ്ട്. എച്ച്പി ഒമെന്‍ 17ന് 2,69,990 രൂപയാണ് പ്രാരംഭ വില.


 

Top