28-March-2023 -
By. Business Desk
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഒബിഡി 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ആക്ടിവ125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവറുമായി (ഇഎസ്പി) ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി പിജിഎംഎഫ്‌ഐ എഞ്ചിനാണ് പുതിയ ആക്ടിവയ്ക്കുളളതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.പുതിയ ടയര്‍ കോമ്പൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്ധനക്ഷമതയുള്ള ടയറുകളുമായാണ് പുതിയ ആക്ടിവ125 വരുന്നത്. എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍ സൈഡ് സ്റ്റാന്‍ഡിലായിരിക്കുമ്പോള്‍ വാഹനം ഓണ്‍ ആകുന്നത് തടയും. ടോട്ടല്‍ ട്രിപ്പ്, ക്ലോക്ക്, ഇസിഒ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ എന്നിവയും മറ്റ് ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കുന്ന ഡിജി അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതിയ ആക്ടിവ125ലുണ്ട്.ഹോണ്ട സ്മാര്‍ട്ട് കീയാണ് പുതിയ ആക്ടിവ125ന്റെ ഏറ്റവും പ്രധാന സവിശേഷത.
വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട് ഫൈന്‍ഡ്, ഫിസിക്കല്‍ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയുന്ന സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് കീ വാഹനത്തിന്റെ രണ്ട് മീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ റൈഡറെ സുഗമമായി വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, വാഹന മോഷണം തടയുന്ന സ്മാര്‍ട്ട് സേഫ് എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹോണ്ട സ്മാര്‍ട്ട് കീ സിസ്റ്റം.എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച്, രണ്ട് ലിഡ് ഫ്യുവല്‍ ഓപ്പണിങ് സിസ്റ്റം, 18 ലിറ്റര്‍ സ്‌റ്റോറേജ് സ്‌പേസ്, ലോക്ക് മോഡ്, പാസിങ് സ്വിച്ച്, ഓപ്പണ്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സ്, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍. ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍, ട്യൂബില്ലാത്ത ഫ്രിക്ഷണില്ലാത്ത ടയറുകള്‍, സമ്പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയവയാണ് 2023 ആക്ടിവ125ന്റെ മറ്റു സവിശേഷതകള്‍.
സ്മാര്‍ട്ട്, ഡിസ്‌ക്, ഡ്രം അലോയ്, ഡ്രം എന്നിങ്ങനെ നാല് വകഭേദങ്ങളിലും, പേള്‍ നൈറ്റ് സ്റ്റാര്‍ട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക് (ഡ്രം വേരിയന്റില്‍ ലഭ്യമല്ല), റിബല്‍ റെഡ് മെറ്റാലിക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിലും 2023 ആക്ടിവ125 ലഭ്യമാവും. എച്ച്‌സ്മാര്‍ട്ട് 88,093 രൂപ, ഡിസ്‌ക് 86,093 രൂപ, ഡ്രം അലോയ് 82,588 രൂപ, ഡ്രം 78,920 രൂപ, എന്നിങ്ങനെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സുഗമവും തടസരഹിതവുമായ യാത്ര ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഈ പുതിയ മോഡലില്‍ തങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അത്സുഷി ഒഗാറ്റ പറഞ്ഞു.