29-March-2023 -
By. news desk
തിരുവനന്തപുരം: അന്യൂറിസം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയ 51 വയസ്സുകാരന്റെ തലച്ചോറിലെ രക്തധമനിക്കുള്ളില്‍ അതിനൂതന വെബ് സ്ഥാപിച്ച് കിംസ്‌ഹെല്‍ത്തിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം. തുടര്‍ച്ചയായി കടുത്ത തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ ബ്രെയിന്‍ ഇമേജിങ്ങിലാണ് അന്യൂറിസം കïെത്തുന്നത്. തലച്ചോറിലെ രക്തധമനികളില്‍ അസാധാരണമാംവിധം വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായി രോഗിയുടെ തലയ്‌ക്കേറ്റ പരുക്ക് സ്ഥിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. പരിശോധനയില്‍ അന്യൂറിസം പൊട്ടാറായ നിലയിലാണെന്ന് കണ്ടെത്തി അടിയന്തര ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന വിദഗ്ദ്ധ എന്‍ഡോവാസ്‌കുലര്‍ ഇന്റര്‍വെന്‍ഷനിലൂടെയാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ഒഴിവാക്കി രോഗം ഭേദമാക്കാന്‍ സാധിച്ചത്.സ്വയംവികസിക്കുന്ന മെഷ് ബോള്‍ ഇംപ്ലാന്റ് അടങ്ങിയ ഇന്‍ട്രാസാക്കുലര്‍ ഫ്‌ലോ ഡൈവേര്‍ട്ടര്‍ (WEB) തലച്ചോറില്‍ അന്യൂറിസം ബാധിച്ച രക്തധമനിക്കുള്ളില്‍ സ്ഥാപിക്കുന്നതാണ് ഈ ചികിത്സാരീതി. അരയ്ക്ക് താഴ്ഭാഗത്തായി ഗ്രോയിനില്‍ ചെറിയ മുറിവുïാക്കി സിരയിലൂടെ രക്തധമനിയിലേക്ക് വെബ് സിസ്റ്റം കടത്തിവിടുന്നു,
അതുവഴി അന്യൂറിസത്തിലേക്കുള്ള രക്തപ്രവാവം തടസ്സപ്പെടുകയും പേരന്റ് വെസ്സലിനുള്ളില്‍ തന്നെ രക്തയോട്ടം നിലനിര്‍ത്തുകയും ചെയ്യുന്നു.ഇത്തരം അതിനൂതന എന്‍ഡോവാസ്‌കുലര്‍ ഇടപെടലുകളിലൂടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ഒഴിവാക്കുന്നതില്‍ സഹായകരമാണെന്നും, പ്രൊസീജിയറിന് ശേഷം രോഗിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള ഈ ചികിത്സാരീതി
മുന്‍പ് വികസിത രാജ്യങ്ങളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ, ഈയടുത്താണ് ഇന്ത്യയില്‍ ഉപയോഗിച്ച് തുടങ്ങിയത്. ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഇമേജിംഗ് ആന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. ദിനേശ് ബാബു, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ശാലിനി വര്‍മ്മ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.