4-April-2023 -
By. news desk
കൊച്ചി: റൂബിന്‍ ഈ ഭൂമിയില്‍ ജനിച്ചു വീണപ്പോള്‍ അവന്റെ മാതാപിതാക്കളായ രമേഷും വിജിലയും ഒരിക്കലും കരുതിയില്ല, പ്രൈമറി ഹൈപറോക്‌സലൂറിയ എന്ന മാരകമായ അപൂര്‍വ ജനിതക രോഗവുമായാണ് അവന്‍ ജനിച്ചതെന്ന്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് റൂബിന്‍ ജനിച്ചത്. ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചെും ജീവന്‍ നിലനിര്‍ത്താന്‍ അടിക്കടി ഡയാലിസിസ് ചെയ്യേണ്ടതുണ്ടെന്നും അറിഞ്ഞതോടെ കുടുംബം തകര്‍ന്നു. കരളും കിഡ്‌നിയും മാറ്റിവെക്കുക മാത്രമാണ് ജീവന്‍ രക്ഷിക്കാനുള്ള ഏക പോംവഴിയെന്ന് അവര്‍ ഡോക്ടര്‍മാരില്‍ നിന്ന് മനസ്സിലാക്കി. തുടര്‍ന്ന് അവര്‍ ഈ ശസ്ത്രക്രിയ നടത്തുന്ന മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ അന്വേഷിച്ചു. തുടര്‍ന്ന് ലിസി ആശുപത്രിയിലെ ഡോ. വേണുഗോപാല്‍ നേതൃത്വം വഹിക്കുന്ന മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ടീമിന്റെ അടുക്കലെത്തി. അമ്മ വിജില മാത്രമാണ് പതിനാലുകാരനായ റൂബിന് ചേരുന്ന അവയവദാതാവ് എന്ന് പരിശോധനകളിലൂടെ കണ്ടെത്തിയ ലിസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആദ്യം കരള്‍ മാറ്റിവയ്ക്കല്‍ നടത്താനും മൂന്ന് മാസത്തിന് ശേഷം വൃക്ക മാറ്റിവയ്ക്കാനും തീരുമാനിച്ചു.റൂബിന്റെ കുടുംബത്തെ സഹായിക്കാന്‍ നിരവധി സുമനസുകളും സന്നദ്ധ സംഘടനകളും രംഗത്തെത്തി. ലിസി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കരള്‍ മാറ്റിവയ്ക്കലിനുള്ള കുറഞ്ഞ പാക്കേജും, കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ് വൃക്ക മാറ്റിവയ്ക്കല്‍ വരെ സൗജന്യ ഡയാലിസിസും വാഗ്ദാനം ചെയ്തു.
കഴിഞ്ഞ മാസം അമ്മ തന്റെ കരളിന്റെ ഇടത് ഭാഗം തന്റെ പ്രിയപ്പെട്ട മകന് ദാനം ചെയ്തു. ഡോ. വേണുഗോപാലിനു പുറമെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ഫദ്ല്‍ എച്ച് വീരാന്‍കുട്ടി, ഡോ.ഷാജി, ഡോ.പ്രമീല്‍ എന്നിവരും ട്രാന്‍സ്പ്ലാന്റ് അനസ്തീസ ടീമിലെ ഡോ.രാജീവ്, ഡോ.വിനീത്, ഡോ.വിഷ്ണു എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. ഇതിനിടയില്‍ ചലച്ചിത്ര താരം ഗ്രേസ് ആന്റണി റൂബിന്റെ കഥ അറിഞ്ഞപ്പോള്‍ റൂബിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചു. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന ദിവസം അപ്രതീക്ഷിതമായി സിനിമാതാരത്തെ കണ്ടപ്പോള്‍ റൂബിന്‍ ആവേശഭരിതനായി. റൂബിന്റെ രോഗത്തെക്കുറിച്ചുള്ള വിശദമായ വിവരണം കരള്‍ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ഫദ്ല്‍ ഗ്രേസ് ആന്റണിക്ക് നല്‍കി. െ്രെപമറി ഹൈപ്പറോക്‌സലൂറിയ ജനനസമയത്ത് കാണപ്പെടുന്ന അപൂര്‍വ പാരമ്പര്യ (ജനിതക) അവസ്ഥയാണ്. ഈ രോഗം ബാധിച്ച രോഗികളുടെ, കരള്‍ ഓക്‌സലേറ്റിന്റെ അമിത ഉല്‍പാദനത്തെ തടയുന്ന ഒരു പ്രത്യേക പ്രോട്ടീന്‍ (എന്‍സൈം) ആവശ്യത്തിന് സൃഷ്ടിക്കുന്നില്ല. രോഗത്തിന്റെ തുടക്കത്തില്‍, അധിക ഓക്‌സലേറ്റ് വൃക്കകളിലൂടെ മൂത്രത്തില്‍ പുറന്തള്ളപ്പെടുന്നു. എന്നാല്‍ അധിക ഓക്‌സലേറ്റ് കാല്‍സ്യവുമായി സംയോജിപ്പിച്ച് വൃക്കയിലെ കല്ലുകളും പരലുകളും സൃഷ്ടിക്കുന്നു, ഇത് വൃക്കകളെ തകരാറിലാക്കുകയും അവയുടെ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യും. രോഗിയുടെ ശരീരത്തിന് അധിക ഓക്‌സലേറ്റിനെ ഇല്ലാതാക്കാന്‍ കഴിയില്ല എതിനാല്‍ അത് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു ആദ്യം രക്തത്തില്‍, തുടര്‍ന്ന് കണ്ണുകളിലും എല്ലുകളിലും ചര്‍മ്മത്തിലും പേശികളിലും രക്തക്കുഴലുകളിലും ഹൃദയത്തിലും മറ്റ് അവയവങ്ങളിലും ഇത് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കരളിലാണ് അടിസ്ഥാന പ്രശ്‌നം എ്ന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്‌ക്കൊപ്പം കരള്‍ മാറ്റിവയ്ക്കല്‍ നടത്താതെ രോഗം ഒരിക്കലും ഭേദമാകില്ല എ്ന്നും ഡോ. ഫദ്ല്‍ കൂട്ടിച്ചേര്‍ത്തു.രണ്ട് മാസത്തിന് ശേഷം തന്റെ ഒരു വൃക്കയും പ്രിയപ്പെട്ട മകന് ദാനം ചെയ്യാന്‍ റൂബിന്റെ അമ്മ ഇപ്പോള്‍ പൂര്‍ണ്ണ സജ്ജമാണ്. റൂബിനെപ്പോലുള്ള നിര്‍ധനരായ രോഗികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സന്മസസ്സ് കാട്ടിയ നടി ഗ്രേസ് ആന്റണിയോട് ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഫാദര്‍ പോള്‍ കരേടന്‍ നന്ദി അറിയിച്ചു.