Society Today
Breaking News

കൊച്ചി:  ജന്മനാ ഹൃദ്‌രോഗ ബാധിതരായ മുതിര്‍ന്നവരുടെ വെല്ലുവിളികളെക്കുറിച്ച് കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍ രണ്ടു ദിവസത്തെ സിംപോസിയം സംഘടിപ്പിച്ചു.  വെല്ലുവിളികള്‍ നേരിടുന്ന ഇത്തരം അപൂര്‍വ്വ രോഗികളുടെ പരിപാലനത്തിനായി മെഡിക്കല്‍ രംഗത്ത് അവബോധം വളര്‍ത്താനായി  'ജന്മനായുള്ള ഹൃദ്‌രോഗവുമായി വളരുക' എന്ന വിഷയത്തിലാണ് കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍  സിപോസിയം നടത്തിയത്. 
ദേശീയഅന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള  വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന രോഗികളെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പരസ്പര ആശയ വിനിമയ ചര്‍ച്ചകള്‍ നടത്തിയത്.ബെല്‍ജിയം ഗെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍  നിന്നുള്ള ഡോ.ഫിലിപ്പ് മൂണ്‍സ് ലോകമെമ്പാടുനിന്നുള്ള ജന്മനാ ഹൃദ്‌രോഗികളായ മുതിര്‍ന്നവരുടെ ഏറ്റവും പുതിയ ജീവിത നിലവാര ഡാറ്റ അവതരിപ്പിച്ചു.രോഗികള്‍ അവരുടെ അനുഭവങ്ങളും വെല്ലുവിളികളും മറ്റും ചര്‍ച്ചയില്‍ പങ്കുവച്ചു. സമൂഹത്തില്‍  ഈ അവസ്ഥയെ കുറിച്ചുള്ള അവബോധത്തിന്റെ ആവശ്യകത, ചിലപ്പോഴെങ്കിലും തൊഴില്‍ നേടുന്നതിനായി നേരിടുന്ന തടസം,വിവാഹ കാര്യങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ എല്ലാം ചികിത്സയോടൊപ്പം തന്നെ രോഗികകളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇതിനായി  അധികൃതിതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന്റെ ആവശ്യകതയും ചര്‍ച്ചയായി.ഹൃദ്യം പോലുള്ള പദ്ധതികള്‍ വലിയ ആശ്വാസമാകുന്നുണ്ടെങ്കില്‍  കൂടി, 18 വയസിനപ്പുറം ഇത്തരം രോഗികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ ഇല്ല ഏന് തന്നെ പറയാം. ഒപ്പം, മാതാപിതാക്കളും സഹോദരങ്ങള്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ വേണ്ട അവബോധം സൃഷ്ടിക്കാന്‍ പലപ്പോഴും ഒരു കൂട്ടായ്മയ്ക്ക് കൂടുതല്‍ ചെയ്യാന്‍ സാധിക്കും.

അത്തരം കൂട്ടായ്മകള്‍ ഇന്ത്യ യില്‍ ഇപ്പോള്‍ കുറവാണു,  ഒരു പരിധി വരെ പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ അധികൃതരെ സമീപിക്കാനും സഹായം തേടാനും കൂട്ടായ്മകള്‍ സഹായിക്കും.ജന്മനായുള്ള ഹൃദ്‌രോഗങ്ങള്‍ക്കുള്ള ചികില്‍സ നമ്മുടെ രാജ്യത്ത് ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ  ആയിട്ടുള്ളൂ.  2000ത്തിന്റെ തുടക്കത്തില്‍ ജന്മനാ ഹൃദ്‌രോഗമുള്ളവരെ ചികില്‍സിക്കുന്ന ഏതാനും സെന്ററുകളാണ് കേരളത്തില്‍  ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് വളര്‍ന്നു. ആദ്യ ശസ്ത്രക്രിയകള്‍ക്കു വിധേയരായ കുട്ടികള്‍ ഇപ്പോള്‍ മുതിര്‍ന്നു. ഇവരുടെ ഹൃദയങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പ്രത്യേക പരിചരണം ആവശ്യമുള്ളവയാണെന്ന് കൊച്ചി അമൃതഹോസ്പിറ്റല്‍ ജന്മനാ ഹൃദ്‌രോഗികളായ മുതിര്‍ന്നവര്‍ക്കുള്ള പ്രോഗ്രാമിന്റെ ചുമതലയുള്ള ഡോ. നവനീത ശശികുമാര്‍ പറഞ്ഞു. വളരെ ശ്രദ്ധവേണ്ട മേഖലയാണ് ഇത്. ഇത്തരം പ്രത്യേകതകള്‍ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ മറ്റ് സര്‍ജന്‍, അനസ്‌തേറ്റിസ്റ്റ്, ഇമേജിങ് വിദഗ്ധര്‍ തുടങ്ങിവരുമായി സഹകരിക്കുകയും വേണം, ഈ യോഗത്തില്‍ ദേശീയ അന്തര്‍ദേശിയ തലത്തില്‍ നിന്നുള്ള വിദഗ്ധര്‍ അവരുടെ  എക്‌സപീരിയന്‍സ് പങ്ക് വെച്ചതും, രോ ഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി പുതിയ ആശയങ്ങളും ഇതിലൂടെ ലഭ്യമായെന്നും നവനീത പറഞ്ഞു. പല കേസുകളിലും ആദ്യ ശസ്ത്രക്രിയ കഴിഞ്ഞാല്‍ തന്നെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും. എന്നാല്‍ ചുരുക്കം  ചിലരില്‍ ഭാവിയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സ്ഥിരമായ ഫോളോഅപ്പുകള്‍ കൃത്യസമയത്ത് ആവശ്യമാണ്. ഇപ്പോള്‍ ഇത്തരം രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവെന്നും മുതിര്‍ന്നവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പീഡിയാട്രിക്,കാര്‍ഡിയാക് വിദഗ്ധരെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമമാണ് ഈ സിംപോസിയമെന്നും ഡോ.നവനീത വിശദീകരിച്ചു. മലേഷ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ജന്‍തുങ് നെഗരയിലെ ഡോ.ഗീത കന്ധെവെല്ലോ, തായ്‌ലണ്ടിലെ ബാങ്കോക് ക്യൂന്‍ സിരികിറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ ഡോ. വോറാകന്‍ പ്രോംഫന്‍,  ഗ്ലോബല്‍ റൂമാറ്റിക്‌കൊഞ്ചെനിറ്റല്‍ ഹാര്‍ട്ട് പ്രസിഡന്റ് അമി വെര്‍സ്തപ്പന്‍,തുടങ്ങി പ്രമുഖര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നും പങ്കെടുത്തു. ചെന്നൈ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍, ന്യൂഡല്‍ഹി എയിംസ, മദ്രാസ് മെഡിക്കല്‍ കോളേജ്  ,  ബംഗളൂരു ജയദേവ ഹോസ്പിറ്റല്‍, ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍െ , മുംബൈ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍, കോഴിക്കോട് ആസ്റ്റര്‍ മിംസ് തുടങ്ങിയവരാണ് ദേശീയ തലത്തില്‍ നിന്നും പങ്കെടുത്തത്. കൊച്ചി അമൃതയിലെ പീഡിയാട്രിക് കാര്‍ഡിയോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ.നവനീത ശശികുമാറായിരുന്നു പരിപാടിയുടെ സംഘാടക സെക്രട്ടറി. ഡോ.ആര്‍ കൃഷ്ണ കുമാര്‍ (ചെയര്‍മാന്‍), ഡോ.ബാലു വൈദ്യനാഥന്‍, ഡോ.ബ്രിജേഷ് പി.കെ, ഡോ.മഹേഷ് കെ, ഡോ.പ്രവീണ്‍ റെഡ്ഡി, ഡോ.ഷൈന്‍ കുമാര്‍, ഡോ. ബാലാജി ശ്രീമുരുഗന്‍ എന്നിവരുള്‍പ്പെട്ടവരായിരുന്നു പരിപാടി നിയന്ത്രിച്ചത്.
 

Top