Society Today
Breaking News

കൊച്ചി: സിഎന്‍ജി വിപണിയെ വിപ്ലവവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഇരട്ട സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയായ ആള്‍ട്രോസ്  ഐസിഎന്‍ജി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് ടാറ്റാ മോട്ടോര്‍സ്.  പ്രീമിയം ഹാച്ച്ബാക്കായ ടാറ്റാ ആള്‍ട്രോസ്  അതിന്റെ ഐസിഎന്‍ജി എന്ന ഏറെക്കാലം കാത്തിരുന്ന പുതിയ അവതാരത്തിന്റെ ബുക്കിങ്ങിനും തുടക്കം കുറിക്കുകയാണ്.  ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് സമാനമായി സിഎന്‍ജി കാറുകള്‍ക്കും സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ടാറ്റാ മോട്ടോര്‍സിനുള്ളതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഓട്ടോ എക്‌സ്‌പോ 2023ല്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ആള്‍ട്രോസ്  ഐസിഎന്‍ജി ആദ്യമായി പുറം ലോകം കാണുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഇരട്ട സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യ എന്ന നിലയില്‍ ഉപഭോക്താക്കളില്‍ നിന്നും വന്‍ പ്രതികരണമാണ് അതിന് ലഭിച്ചത്. സിഎന്‍ജി ഉടമകള്‍ക്ക് ബൂട്ട്‌സ്‌പേസ് അക്ഷരാര്‍ത്ഥത്തില്‍ ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്ന ഒരു വിപ്ലവാത്മകമായ സാങ്കേതികവിദ്യയാണ് ഇത്. ആള്‍ട്രോസ്  ഐസി എന്‍ ജി 21,000 രൂപ നല്‍കി കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2023 മെയ് മാസത്തില്‍ ഡെലിവറി ആരംഭിക്കുന്നതോടെ ടാറ്റാ മോട്ടോര്‍സിന്റെ മള്‍ട്ടിപവര്‍ ട്രെയ്ന്‍ തന്ത്രത്തിന്റെ വിജയത്തിന് ശക്തമായ ഒരു സാന്നിദ്ധ്യമായി മാറുകയാണ് ആള്‍ട്രോസ് ഐസിഎന്‍ജി. ഇപ്പോള്‍ ആള്‍ട്രോസ്  റേഞ്ചില്‍ നാലാമത്തെ പവര്‍ ട്രെയ്ന്‍ ആയി മാറിയിരിക്കുകയാണ് ഈ കാര്‍. 

Top