Society Today
Breaking News

കൊച്ചി: സഹകരണ മേഖല കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കൊച്ചി മറൈന്‍െ്രെഡവില്‍ സഹകരണ എക്‌സ്‌പോ 2023 ഉദ്ഘാടനം ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പുമായി സഹകരിച്ച് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. 1252 വനിതാ സംഹകരണ സംഘങ്ങള്‍ വ്യവസായ സംരംഭങ്ങളിലേക്ക് കടന്നു വരികയാണ്. ഇവര്‍ക്ക് വ്യവസായ വകുപ്പില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. സഹകരണ മേഖലയില്‍ നിന്നുള്ള സബ്‌സിഡിയും ഇവര്‍ക്ക് ലഭിക്കും. ഇതുവഴി നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ഓരോ പഞ്ചായത്തിലും സൃഷ്ടിക്കപ്പെടും. വിവിധ മേഖലകളില്‍ സഹകരണ മേഖല കരുത്താര്‍ജിച്ച് വരികയാണ്. ഇവന്റ് മാനേജ്‌മെന്റ് മുതല്‍ ഐടി വരെയുള്ള നിരവധി സംരംഭങ്ങള്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍, കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കും സഹകരണ മേഖല പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

സഹകരണ മേഖലയിലെ അംഗത്തിന് ഗുരുതര രോഗം ബാധിച്ചാല്‍ ചികിത്സാ സഹായമായി അരലക്ഷം രൂപ ലഭിക്കും. 67 കോടി രൂപ ഇയിനത്തില്‍ വിതരണം ചെയ്തു. ഗുരുതര രോഗം ബാധിച്ച് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ റിസ്‌ക് ഫണ്ടില്‍ നല്‍കും. വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പുമായി ചര്‍ച്ച നടത്തിവരികയാണ്. കണ്‍സ്യൂമര്‍ ഫെഡ് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുന്നു. സമഗ്രമായ നിയമഭേദഗതിയും സഹകരണ മേഖലയില്‍ തയാറെടുക്കുകയാണ്. കാലോചിതമായ പരിഷ്‌ക്കാരങ്ങളാണ് ലക്ഷ്യം. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ കൊണ്ട് സമ്പന്നമാണ് മേള. സഹകരണ മേഖലയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി ദേശീയ ബദല്‍ സംസ്ഥാനത്ത് പടുത്തുയര്‍ത്തി സഹകരണ മേഖല മുന്നോട്ട് വരികയാണ്. പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം മത്സരിക്കാന്‍ കഴിയുന്ന വിധത്തില്‍ കേരള ബാങ്കിനെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ മെയ് മാസത്തില്‍ അവതരിപ്പിക്കും.  പുതിയ സാധ്യതകള്‍ ഏറ്റെടുക്കാനുള്ള ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ജനസംഖ്യയുടെ മഹാഭൂരിപക്ഷവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. മേളയിലെ ചര്‍ച്ചകളും സെമിനാറുകളും  സഹകരണ മേഖലയ്ക്ക് പുതിയ കുതിപ്പേകുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി പി രാജീവ് സഹകരണ എക്‌സ്‌പോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 

Top