24-April-2023 -
By. news desk
കൊച്ചി: വിവാഹ സീസണ് മുന്‍നിര്‍ത്തി, പ്ലാറ്റിനം ഗോള്‍ഡ് ഇന്റര്‍നാഷണല്‍ പ്ലാറ്റിനം ലൗ ബ്രാന്‍ഡ്സ് സീസണ്‍സ് കളക്ഷന്‍ അവതരിപ്പിച്ചു. തങ്ങളുടെ പ്രത്യേക നിമിഷങ്ങളെ എന്നെന്നും ഓര്‍മയില്‍ നിലനിര്‍ത്തുന്ന തരത്തില്‍ അനുപമമയാണ് ഈ കളക്ഷന്റെ രൂപകല്പ്പനയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിലെ അലങ്കാരങ്ങള്‍ പിന്തുണയേയും പ്രതിജ്ഞാബദ്ധതയേയും പ്രതിനിധീകരിക്കുകയും, ഡബിള്‍ ടോണ്‍ഡ് ഫല്‍യിഡ് ലൈനുകള്‍ ഒരുമയെ പ്രതീകവല്‍ക്കരിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇടകലര്‍ന്നുള്ള പാറ്റേണുകള്‍ പരസ്പര ബഹുമാനത്തെയും ഉയര്‍ത്തിക്കാട്ടുന്നു.
95% സംശുദ്ധമായ പ്ലാറ്റിനം കൊണ്ട് സൃഷ്ടിച്ചിരിക്കുന്ന ഈ പ്ലാറ്റിനം ലൗ ബ്രാന്‍ഡുകള്‍ ദമ്പതികള്‍ പരസ്പരം പങ്കിടുന്ന പ്രതിജ്ഞാബദ്ധതയുടേയും സ്നേഹത്തിന്റേയും പ്രതിരൂപവുമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ആനി ഹാത്വെ, ഏരിയന്‍ ഗ്രാന്‍ഡെ, ബിയോണ്‍സ്, ജെനിഫര്‍ ലോപ്പസ്, പ്രിയങ്കാ ചോപ്ര വരെയുള്ളവര്‍ തങ്ങളുടെ വിവാഹ നിശ്ചയ മോതിരങ്ങള്‍ പ്ലാറ്റിനത്തിലാണ് തയാറാക്കിയിട്ടുള്ളത്. ലോകത്താകമാനം തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ മാത്രമായിരിക്കും അതിമനോഹരമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പിജിഐ ഇന്ത്യാ ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റിനം ലൗ ബ്രാന്‍ഡുകള്‍ ലഭിക്കുക. ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ജ്വല്ലറി ഷോപ്പുകളിലുടനീളം പുതിയ കളക്ഷന്‍ വില്പനക്കുണ്ടാവുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.