Society Today
Breaking News

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ നാളുകളില്‍ നിര്‍ജ്ജലീകരണം മൂലവും മറ്റും 300 ഓളം പേര്‍ ആരോഗ്യ വകുപ്പിന്റെ പവലിയനിലില്‍  വൈദ്യ സഹായം തേടിയതിനാല്‍   മുന്‍ വര്‍ഷത്തേക്കാള്‍ ചൂട് കൂടുതലുള്ള സാഹചര്യത്തില്‍ പൂരത്തില്‍ പങ്കെടുക്കുന്ന വര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* പൂരത്തിന് രണ്ട് ദിവസം മുമ്പ് മുതലെങ്കിലും വെള്ളം ധാരാളമായി കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ്.

* പൂരത്തിന് വരുന്ന ദിവസം രാവിലെ മുതല്‍ ഉപ്പിട്ട നാരാ ങ്ങാവെള്ളം, കഞ്ഞി വെള്ളം ഉള്‍പ്പെടെ ഏഴ് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം പൂര പറമ്പില്‍ എത്തുന്നതിന് മുമ്പ് കുടിക്കണം. തുടര്‍ന്നും ഇടക്കിടെ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായകമാണ്.

* വെള്ളം എല്ലായ്‌പ്പോഴും കൈയ്യില്‍ കരുതണം

* കുട/ തൊപ്പി ധരിക്കണം

* ജലാംശം  കൂടുതലുള്ള തണ്ണിമത്തന്‍ പോലുള്ള പഴങ്ങള്‍ ധാരാളമായി കഴിക്കണം

* കഴിയുന്നതും തണലില്‍ നില്‍ക്കണം. തുടര്‍ച്ചയായി വെയില്‍ കൊളളുന്നത് നിര്‍ജ്ജലീകരണത്തിലും കുഴഞ്ഞു വീഴുന്നതിനും കാരണമാകും

* മദ്യപിച്ചിട്ടുണ്ടെങ്കില്‍ നിര്‍ജ്ജലീകരണം കൂടാന്‍ സാധ്യതയുണ്ട്

* കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം.

* ഏതെങ്കിലും തരത്തിലുള്ള ശാരീരിക / മാനസിക ബുദ്ധിമുട്ടുകള്‍ തോന്നുകയാണെങ്കില്‍  ഉടന്‍ തന്നെ അടുത്തുള്ള മെഡിക്കല്‍ ടീം / ആംബുലന്‍സിന്റെ സേവനം പ്രയോജനപ്പെടുത്തുക.
 

Top