17-May-2023 -
By. news desk
കൊച്ചി : എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് പൈലറ്റുമാരെ (കമാന്‍ഡര്‍മാരും ഫസ്റ്റ് ഓഫീസര്‍മാരും) റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള റോഡ്‌ഷോ സംഘടിപ്പിച്ചു. മുംബൈയില്‍ നടന്ന പരിപാടി പൈലറ്റുമാരുടെ ഗണ്യമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. മെയ് 10, 11 തീയതികളില്‍ ഡല്‍ഹിയിലും മെയ് 12, 13 തീയതികളില്‍ ബാംഗ്ലൂരിലും നടന്ന സമാനമായ റോഡ് ഷോകള്‍ക്ക് പിന്നാലെയാണ് മുംബൈയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്. ഈ സെലക്ഷന്‍ പ്രോസസില്‍ ഏകദേശം 300 പൈലറ്റുമാര്‍ പങ്കെടുത്തു.പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂ അംഗങ്ങളുടെയും ഒഴിവുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ 280 പൈലറ്റുമാരെയും 250 ക്യാബിന്‍ ക്രൂ അംഗങ്ങളെയും എയര്‍ലൈന്‍ റിക്രൂട്ട് ചെയ്തു.ഡല്‍ഹി, ബംഗളുരു, മുംബൈ, ചെന്നൈ എന്നീ പ്രധാന മെട്രോകള്‍ക്ക് പുറമേ, കൊച്ചി, കോഴിക്കോട്, ഇംഫാല്‍, ഗുവാഹത്തി, സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാല്‍, മംഗലാപുരം തുടങ്ങിയ മറ്റ് നഗരങ്ങളിലും ക്യാബിന്‍ ക്രൂ വാക്ക്ഇന്‍ റിക്രൂട്ട്‌മെന്റ് െ്രെഡവുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്.എയര്‍ ഇന്ത്യയുടെ ലോകോസ്റ്റ് കാരിയറുകളും ഉപസ്ഥാപനവുമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും നടന്നുകൊണ്ടിരിക്കുന്ന സംയോജനവും ലയനവും എയര്‍ലൈനിന്റെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. എയര്‍ ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കലിന് പിന്നാലെ സമഗ്രമായ വളര്‍ച്ചയ്ക്കും പരിവര്‍ത്തനത്തിനും പദ്ധതി ആരംഭിച്ചുകഴിഞ്ഞു.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ആഭ്യന്തര വിപണിയിലും ഹ്രസ്വദൂര അന്താരാഷ്ട്ര വിപണിയിലും സേവനം നല്‍കുന്നതിന് എയര്‍ ഇന്ത്യയുടെയും ടാറ്റ ഗ്രൂപ്പിന്റെയും സംയുക്ത വിഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതിയിടുന്നു.
#career #airindiaexpress