Society Today
Breaking News

കൊച്ചി:  ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഒബിഡി-II,  ഇ20 മാനദണ്ഡങ്ങള്‍ പാലിക്കുന്ന സാഹസിക മോട്ടോര്‍സൈക്കിളായ എക്‌സ്പള്‍സ് 200 വാല്‍വ് പുറത്തിറക്കി. ശുദ്ധവും സാങ്കേതികമായി നൂതനവുമായ സഞ്ചാര പരിഹാരങ്ങള്‍  കൊണ്ടുവരാനുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് പ്രീമിയം ഉല്‍പ്പന നിരയില്‍ വാഹനം അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.എക്‌സ്പള്‍സ് 200 4വിയില്‍ 20% വരെ എത്തനോള്‍ കലര്‍ന്ന ഗ്യാസോലിന്‍ മിശ്രിതത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇ20 മാനദണ്ഡം പാലിക്കുന്ന എഞ്ചിനാണ് ഉള്ളത്.

വാഹനത്തിലെ ഏതെങ്കിലും തകരാറുകള്‍ കണ്ടെത്തുന്നതിനും അത് സൂചിപ്പിക്കുന്ന ലൈറ്റ് (എംഐഎല്‍) വഴി ഉപയോക്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സഹായിക്കുന്ന ഓണ്‍ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് (ഒബിഡി) എന്ന സ്വയം പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സംവിധാനമുള്ളതാണ് പുതിയ മോട്ടോര്‍ സൈക്കിളെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.റൈഡര്‍മാര്‍ക്ക് ഏത് ദുര്‍ഘട പാതകളും കീഴടക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹീറോ എക്‌സ്പ്ലസ് 200 4വി സാഹസികതയുടേയും സുഖത്തിന്റേയും സമാനതകളില്ലാത്ത അനുഭവം നല്‍കുന്ന തരത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തി എടുത്തിട്ടുള്ളതാണ്.

പരിഷ്‌കരിച്ച എര്‍ഗണോമിക്‌സും ലൈറ്റിങ്ങ് ടെക്‌നോളജിയും മെച്ചപ്പെടുത്തിയ ബ്രേക്കിങ്ങ് സംവിധാനവും എല്ലാം ചേര്‍ന്ന് ഹീറോ എക്‌സ്പ്ലസ് 200 4 വിയെ പര്യവേഷണം ചെയ്യാത്ത എന്തിനേയും പര്യവേഷണം ചെയ്യുന്നതിന് ഉതകുന്നതാക്കുന്നു. രണ്ട് വേരിയന്റുകളിലായാണ് ഈ മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ബേസ്, പ്രോ എന്നിവ. എക്‌സ്പള്‍സ് 200 4 വി ഹീറോ മോട്ടോ കോര്‍പ്പിന്റെ രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍മാരിലൂടേയും ലഭ്യമാകും.1,43,516 (ബേസ്), രൂപ 1,50,891 (പ്രോ) എന്നിങ്ങനെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില

 

#hero motocor # new xpulse # new xpulse4v

Top