29-May-2023 -
By. health desk
കൊച്ചി : എറണാകുളം ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്റെയും ആഘാേഷം നടത്തി. ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ലിസി ആശുപത്രി ചെയര്മാന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, മന്ത്രിമാരായ പി. രാജീവ്, ഹൈബി ഈഡന് എം.പി., മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.എല്‍.എ മാരായ കെ.എന്‍. ഉണ്ണികൃഷ്ണന്, ടി. ജെ. വിനോദ്, ഉമ തോമസ് എന്നിവര്‍ പങ്കെടുത്തു. ബിഷപ് മാര്‍ ജേക്കബ്ബ് മനത്തോടത്ത്, വികാരി ജനറാള്‍ റവ. ഡോ. വര്‍ഗ്ഗീസ് പൊട്ടക്കല്‍, ലിസി ആശുപത്രി ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്, ഡോ. ജോസ് ചാക്കോ പെരിയപുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി ഡോ. ജോ ജോസഫ്, പ്രഫ. എസ്. ശിവശങ്കരന് എന്നിവര്‍ ആന്‍ജിയോപ്ലാസ്റ്റിക്കും ബൈപ്പാസ് ശസത്രക്രിയക്കും ശേഷമുള്ള ജീവിതത്തെക്കുറിച്ചും, ഭക്ഷണക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്തുത്യര്‍ഹമായ സേവനത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സ്റ്റാഫ് അംഗങ്ങളെ ആദരിച്ചു.ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് 20 വര്‍ഷം പൂര്‍ത്തികരിച്ചതിന്റെ സന്തോഷസൂചകമായി 'ലിസി സ്നേഹാര്‍ദ്രം' എന്ന പേരില്‍ പാവപ്പെട്ട രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. രണ്ടു കോടി രൂപയുടെ ചികിത്സാപദ്ധതിയുടെ പ്രഖ്യാപനം മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു.