5-June-2023 -
By. health desk
പുകവലി കാരണം പ്രതിവര്‍ഷം 8 ദശലക്ഷം ആളുകളാണ് ശ്വാസകോശ രോഗങ്ങളാല്‍ മരിക്കുന്നത്. ഇതില്‍ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ഉള്‍പ്പെടുമെങ്കിലും ശ്വാസകോശ കാന്‍സര്‍ ബാധിതരാകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ രണ്ടിരട്ടി കൂടുതലാണ്.ശ്വാസകോശത്തെ മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങള്‍ വരെ പുകവലി കാരണം സംഭവിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്.പുകവലിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭം അലസാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളില്‍ വന്ധ്യതയുടെ ഏറ്റവും വലിയകാരണമാണ് പുകവലി. ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലെ ജനതികതകരാറുകള്‍ ഉണ്ടാകാനും അതവരുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന കാര്യം സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ വരാനുള്ള സാധ്യതയും പതന്മടങ്ങു കൂടുതലാണ്.സ്ത്രീകളില്‍ പ്രായം കൂടുതല്‍ തോന്നിക്കുന്നതിനു പുകവലി ഒരു കാരണമാണ്.
മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചുളിവുകളും നേരത്തേ തല നരയ്ക്കുന്നതും ലക്ഷണങ്ങളാണ്.പുകവലി സിഒപിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസോഡര്‍ സ്ത്രീകളില്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ രോഗാവസ്ഥയില്‍ ശ്വാസനനാളികള്‍ക്കും ശ്വാസകോശത്തിലെ കോശങ്ങള്‍ക്കും ക്രമേണ കേടുവരുകയും അത് പിന്നീട് സ്‌ട്രോക്കിലേക്കോ മരണത്തിലേക്കോ നയിക്കുന്നു.പുകവലി ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഇതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെ വായുവിന്റെ അളവ് കുറയുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തുന്ന ഓക്‌സിജന്റെ അളവില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്യും.പുകവലിക്കുന്നവരില്‍ കടുത്ത ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വലിവോടെയുള്ള ശ്വസനം(wheezing), ആസ്ത്മ, ന്യൂമോണിയ, ശ്വാസകോശ അണുബാധകള്‍, എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നും ഇവിടെ ഇല്ല. ഉറച്ച തീരുമാനവും നിക്കൊട്ടിന്‍ തെറാപ്പിയോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മറ്റു മരുന്നുകളൊ ഉപയോഗിച്ച് പുകവലി ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുക. പുകവലിക്കാരെ തിരിച്ചറിഞ്ഞു അവരെ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. എലിസബത്ത് സുനില, കണ്‍സള്‍ട്ടന്റ്, പള്‍മനോളജി, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി