Society Today
Breaking News

കൊച്ചി: 2023ല്‍ 36816 ഇലക്ട്രിക്ക് വാഹനങ്ങള്‍ വിറ്റഴിച്ച് 14.6 % വിപണി വിഹിതം നേടി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി (എല്‍ എം എം). 2022 സാമ്പത്തിക വര്‍ഷത്തിലെ 17 522 യൂണിറ്റുകളുടെ വില്‍പ്പനയില്‍ നിന്നും  7.6% വിപണി വിഹിതത്തോടെ ഉയര്‍ന്നു. ഇന്ത്യയിലുടനീളമുള്ള വ്യാപകമായ 1150 ടച്ച് പോയിന്റുകളും 10,000+ ചാര്‍ജിംഗ് സ്‌റ്റേഷനുകളും മഹീന്ദ്രയുടെ  വിശ്വാസ്യതയും മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി  ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാന്‍ സഹായിച്ചതായി  മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി സിഇഓ സുമന്‍ മിശ്ര പറഞ്ഞു.2023ല്‍,മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി പവര്‍പാക്ക്ഡ് ത്രീ വീലറായ  സോര്‍ ഗ്രാന്‍ഡ് ലോഞ്ച് ചെയ്തു, ഇത് ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ 23 000ത്തിലധികം ഓര്‍ഡറുകള്‍ നേടാനും കഴിഞ്ഞു. സോര്‍ ഗ്രാന്‍ഡിന് പുറമെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോയില്‍ ട്രിയോ ശ്രേണിയിലുള്ള വാഹനങ്ങളും അല്‍ഫാ   മിനി & കാര്‍ഗോ എന്നിവയും ഉള്‍പ്പെടുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഉയര്‍ന്ന വിപണി വിഹിതമുള്ള ഇലക്ട്രിക് ത്രീവീലറുകളില്‍ തങ്ങള്‍ തങ്ങളുടെ വിപണി നേതൃത്വം തുടര്‍ന്നുവെന്നും ജൂണ്‍ 23ല്‍, ഈ മേഖലയിലെ തങ്ങളുടെ ആഴത്തിലുള്ള അനുഭവവും നേതൃത്വവും പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഒരു ലക്ഷം ഇലട്രിക് വാഹന വില്‍പ്പന എന്ന നാഴികക്കല്ലും ഇപ്പോള്‍ നേടിയിരിക്കുന്നുവെന്നും സുമന്‍ മിശ്ര പറഞ്ഞു.നൂതനവും സുസ്ഥിരവും താങ്ങാനാവുന്നതുമായ ലാസ്റ്റ് മൈല്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിന് തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നു, ഇത് രാജ്യത്തിന്റെ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യങ്ങളിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടി സഹായിക്കുന്നുവെന്നും സുമന്‍ മിശ്ര പറഞ്ഞു
 

Top