Society Today
Breaking News

കൊച്ചി: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഫാര്‍മസി.ഇതിന്റെ ഭാഗമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേഴ്‌സണല്‍ ആന്റ് വെല്‍നെസ് ഉല്‍പ്പന്നങ്ങള്‍ എല്ലാ ആസ്റ്റര്‍ ഫാര്‍മസികളിലും ലഭ്യമാകുമെന്ന് കോട്ടയ്ക്കലിന്റെയും ആസ്റ്ററിന്റെയും ബന്ധപ്പെട്ട അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറുപ്പുവരുത്തുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. ശാസ്ത്രീയവും പ്രകൃതിദത്തവുമായ ആയുര്‍വേദ ചികില്‍സയെ പ്രോല്‍സാഹിപ്പിക്കുന്നവയാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഉല്‍പ്പന്നങ്ങള്‍. ഇവ ഉപയോഗിക്കുന്നതിലൂടെ ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

കോട്ടയ്ക്കല്‍,കഞ്ചിക്കോട്,നഞ്ചന്‍കോട് എന്നിവടങ്ങളിലെ മൂന്നു ആയുര്‍വേദ മരുന്നു നിര്‍മ്മാണ യൂണിറ്റുകളിലായി ഏകദേശം 550 ലധികം ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഫാര്‍മസി രംഗത്ത് മികച്ച മാറ്റങ്ങള്‍ കൊണ്ടുവരികയും ഉപഭോക്താക്കള്‍ക്ക്  മികച്ച സേവനം നല്‍കുകയെന്നണ് ആസ്റ്റര്‍ ഫാര്‍മസിയുടെ ലക്ഷ്യമെന്ന് ആസ്റ്റര്‍ അധികൃതര്‍ വ്യക്തമാക്കി. ആര്യവൈദ്യശാലയുടെ പേഴ്‌സണല്‍ വെല്‍നെസ് കെയര്‍ ഉല്‍പ്പന്നങ്ങള്‍ ആസ്റ്റര്‍ ഫാര്‍മസിയിലൂടെ  തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി മുന്നോട്ടുപോകുമെന്നും ആസ്റ്റര്‍ ഫാര്‍മസി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ആസ്റ്ററിന് ഇന്ത്യയില്‍ 250ലധികം ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.കര്‍ണാടകത്തില്‍ 108,ആന്ധ്രയിലും തെലുങ്കാനയിലുമായി 66, കേരളത്തില്‍ 86 ഉം സ്റ്റോറുകള്‍ ഉണ്ടെന്നും ആസ്റ്റര്‍ അധികൃതര്‍ വ്യക്തമാക്കി.

Top