2-July-2023 -
By. health desk
കൊച്ചി : ഡോക്ടര്‍മാര്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. കൊച്ചിന് ഐ.എം.എയുടെ നേതൃത്വത്തില്‍ കലൂര്‍ ഐ.എം.എ ഹൗസില്‍ നടന്ന ഡോക്ടേഴ്സ് ദിനാചരണവും മുതിര്‍ന്ന ഡോക്ടര്‍മാരെ ആദരിക്കല്‍ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരോ രോഗിയും ഡോക്ടര്‍മാരെ കാണുന്നതും വിശ്വസിക്കുന്നതും ദൈവത്തിനു തുല്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഡോക്ടര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
കൊച്ചിന് ഐഎംഎ പ്രസിഡന്റ് എസ്.ശ്രീനിവാസ കമ്മത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. എന്‍.എസ്.ഡി രാജു, ഡോ.സി.ഐ ബെന്നി മാത്യു, ഡോ.വി തോമസ് വര്‍ഗ്ഗീസ്, ഡോ.വി.കെ സഹജാനന്ദന്‍, ഡോ.മോളിക്കുട്ടി തോമസ്, ഡോ.നിര്‍മ്മല മാധവന് എന്നിവരെ ആദരിച്ചു. കൊച്ചിന് ഐ.എം.എ സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍,ട്രഷറര്‍ ഡോ.കാര്‍ത്തിക്ക് ബാലചന്ദ്രന്,വൈസ് പ്രസിഡന്റ് ഡോ.അനിത തിലകന്, ഐ.എം.എ ഹൗസ് ചെയര്മാന് ഡോ.വി.പി. കുര്യഐപ്പ്, കൊച്ചിന് ഐ.എം.എ പ്രസിഡന്റ് ഇലക്ട് ഡോ.എം.എം ഹനീഷ്, മുന്‍ പ്രസിഡന്റ് ഡോ.മരിയ വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു.