7-July-2023 -
By. health desk
കൊച്ചി : കേരള ആര്‍െ്രെതറ്റിസ് ആന്റ് റൂമാറ്റിസം സൊസൈറ്റിയുടെയും ഡോക്ടര്‍ ഷേണായ്‌സ് കെയറിന്റെയും ആഭിമുഖ്യത്തില്‍ ലോക സ്‌ക്ലിറോഡെര്‍മ ദിനാചരണം സംഘടിപ്പിച്ചു. വൈറ്റില ജിംഖാന ക്ലബ്ബില്‍ സംഘടിപ്പിച്ച സ്‌ക്ലിറോഡെര്‍മ രോഗികളുടെ സംഘംഗമം ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന സ്‌ക്ലീറോഡെര്‍മ്മ രോഗികള്‍ക്കായി ഷേണായിസ് കെയര്‍ സ്ഥാപകന്‍ ഡോ. പത്മനാഭ ഷേണായ്, ഡെര്‍മറ്റോളജിസ്റ്റ് ഡോ.ഷൈന എസ് തെരുവത്ത്, റേഡിയോളജിസ്റ്റ് ഡോ.മാലിനി ലാവെന്‍ഡെ, പള്‍മനോളജിസ്റ്റ് ഡോ.എ.ആര്‍.പരാമെസ്, റുമറ്റോളജിസ്റ്റ് ഡോ. അനുരൂപ വിജയന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ.ജോ ജോസഫ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.
പ്രതിരോധ ശക്തിയിലെ വ്യതിയാനം മൂലമുണ്ടാകു വാതരോഗമാണ് (ഓട്ടോ ഇമ്മ്യൂ റുമാറ്റിക് ഡിസീസ്) സ്‌ക്ലീറോഡെര്‍മ. തുടക്കത്തില്‍ ചര്‍മ്മം കട്ടികൂടി വലിഞ്ഞുമുറുകും. തുടര്‍ന്ന് ഹൃദയം, ശ്വാസകോശം, അനാളം, രക്തക്കുഴലുകള്‍ തുടങ്ങിയ ആന്തരാവയങ്ങളെ ബാധിക്കും. രോഗം മൂര്‍ഛിക്കുമ്പോള്‍ എല്ലാ രോഗികളുടെയും മുഖഛായ ഒരു പോലെ ആയി മാറും. രോഗികളുടെ മാനസിക ആരോഗ്യത്തെയും, കുടുംബജീവിതത്തെയും ഇത് സാരമായി ബാധിക്കുന്നു. മാത്രവുമല്ല രക്തയോട്ടം കുറഞ്ഞ കൈകളുടെ അറ്റം പൊട്ടാന്‍ തുടങ്ങും. പതിനായിരത്തില്‍ രണ്ടു പേര്‍ക്ക് വരാവു അപൂര്‍വ്വ രോഗമാണിത്.
രോഗം ബാധിച്ചാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 40% രോഗികളും മരിക്കുതായാണ് കണ്ടു വരുന്നത്. മരണ നിരക്ക് വളരെ കൂടുതലാണെങ്കിലും ഈ രോഗത്തിന്റെ ചികിത്സ സംബന്ധിച്ച അവബോധം ഇന്ത്യയില്‍ വളരെ കുറവാണ്. വിവിധ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഒരുമിച്ച് ചികിത്സ ലഭ്യമാക്കേണ്ട രോഗമാണിത്. പള്‍മണോളജിസ്റ്റ്, ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഡെര്‍മ്മറ്റോളജിസ്റ്റ്, റുമറ്റോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സംയുക്ത സേവനമാണ് ആവശ്യം.