സെക്യൂര്‍ പ്ലാന്‍ അവതരിപ്പിച്ച് ഐസിഐസിഐ സിഗ്‌നേച്ചര്‍

കോഴിക്കോട്: രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ ആദ്യമായി ഇന്‍ബില്‍റ്റ് ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യത്തോടെയുള്ള യുലിപ് പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. ഐസിഐസിഐ പ്രു സിഗ്‌നേച്ചര്‍ സെക്യൂര്‍ എന്ന പേരിലാണ് ഒറ്റത്തവണ പ്രീമിയം അടച്ച് ചേരാവുന്ന പുതിയ പദ്ധതി. ഇത് നിശ്ചിത മെച്യൂരിറ്റി ആനുകൂല്യം, ലൈഫ് കവര്‍, നികുതി ലാഭത്തോടെയുള്ള സമ്പത്ത് വളര്‍ച്ച എന്നിവ ഒരുമിച്ച് ലഭ്യമാക്കും. പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഫണ്ട് മൂല്യമോ അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യമോ ഇതില്‍ ഏതാണോ ഉയര്‍ന്നത് അത് ഉപഭോക്താവിന് ലഭിക്കും. പ്രാരംഭ പ്രീമിയത്തിന്റെ 140 ശതമാനം വരെ ഇത്തരത്തില്‍ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യമായി ലഭിക്കും. 45 വയസുള്ള ഒരു വ്യക്തി 5 ലക്ഷം രൂപ ഈ പദ്ധതിയില്‍ ഒറ്റത്തവണയായി നിക്ഷേപിച്ചാല്‍ പോളിസി കാലാവധിയില്‍ 6.25 ലക്ഷം രൂപയുടെ ലൈഫ് കവറും ഒപ്പം 7 ലക്ഷം രൂപയുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യവും ഉറപ്പാക്കാമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ വികാസ് ഗുപ്ത പറഞ്ഞു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു