സ്റ്റീഫന്‍ കോശി ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

കൊച്ചി: സ്റ്റീഫന്‍ കോശി ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം 28 വരെ കോട്ടയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.ടൂര്‍ണമെന്റ്ില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ക്ക് കാവേരി ഹോസ്പിറ്റല്‍ പിന്തുണ നല്‍കും.വനിത പുരുഷ വിഭാഗങ്ങളിലായി 100 ടീമുകളാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഫീനിക്‌സ് ഇന്ത്യ അക്കാദമി ബാസ്‌കറ്റ്‌ബോള്‍ ക്ലബ്ബില്‍ നിന്നുള്ള 35 വനിതാ താരങ്ങള്‍ക്കാണ് കാവേരി ഹോസ്പിറ്റല്‍ പിന്തുണ നല്‍കുന്നത്. 30, 35, 40, 45 വയസ്സിന് മുകളിലുള്ള നാല് പ്രായവിഭാഗങ്ങളിലായാണ് മത്സരം. ജോലി ചെയ്യുന്ന സ്ത്രീകള്‍, വിവാഹിതര്‍, വീട്ടമ്മമാര്‍, അമ്മമാര്‍ എന്നിങ്ങനെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ഈ താരങ്ങള്‍. ചെന്നൈ, ബാംഗ്ലൂര്‍, ഡെറാഡൂണ്‍, മുംബൈ, പഞ്ചാബ്, കേരളം, കോയമ്പത്തൂര്‍, സേലം തുടങ്ങി വിവിധ നഗരങ്ങളില്‍ നിന്നുമുള്ളവര്‍ ഈ ടീമിലുണ്ട്.കായികരംഗത്തെ സ്ത്രീകളെ പിന്തുണയ്ക്കുന്നതിലും, സജീവവും ശക്തവുമായി തുടരാന്‍ ആഗ്രഹിക്കുന്ന സ്ത്രീക്കൊപ്പം നില്‍ക്കുന്നതിലും കാവേരി ഹോസ്പിറ്റല്‍ അഭിമാനിക്കുന്നുവെന്ന് കാവേരി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മണിവണ്ണന്‍ ശെല്‍വരാജ് പറഞ്ഞു.സ്റ്റീഫന്‍ കോശി ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്, കായിക രംഗത്തിലൂടെ സ്ത്രീ ശാക്തീകരണവും സമൂഹത്തിന്റെ പങ്കാളിത്തവും ഫിറ്റ്‌നസും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ്.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു