ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ആഗസ്റ്റ് 10 മുതല്‍ 21

ഗോള്‍ഡ് ,ഹയര്‍ പര്‍ച്ചേസ്, ബിസിനസ് ലോണുകളാണ് ഐസിഎല്‍ന്റെ പ്രവര്‍ത്തന മേഖല. ഇതിനുപുറമെ, ട്രാവല്‍, ഫാഷന്‍, ഡയഗ്നോസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.ബി.എസ്.ഇ-യില്‍ ലിസ്റ്റ് ചെയ്ത എന്‍.ബി.എഫ്.സിയായ ‘സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സ്’ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സബ്സിഡിയറി കമ്പനിയാണ്.

കൊച്ചി : പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യൂര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി)പബ്ലിക്ക് ഇഷ്യു ആഗസ്റ്റ് എട്ട് ആരംഭിച്ച് 21 ന് സമാപിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

12.25% വരെ യഥാര്‍ത്ഥ ആദായം (ഇഫക്ടീവ് യീല്‍ഡ്) വാഗ്ദാനം ചെയ്യുന്ന ഈ നിക്ഷേപം, ദീര്‍ഘകാല സുസ്ഥിരതയും ഫ്ലെക്സിബിള്‍ കാലാവധികളും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ചൊരു നിക്ഷേപാവസരമാണ് നല്‍കുന്നത്. മുന്‍ ഇഷ്യുകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളാണ് കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്ക് പ്രചോദനമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ട്രപ്പിള്‍ ബി സ്റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഓരോ എന്‍.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യുമുലേറ്റീവ് പലിശ ഓപ്ഷനുകളുള്ള 10 സ്‌കീമുകള്‍ ഇഷ്യു വഴി ലഭ്യമാണ്. പത്ത് ശതമാനം മുതല്‍ 12.25 ശതമാനം വരെയാണ് ഇതിന്റെ പലിശ നിരക്കുകള്‍. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയും (10എന്‍സിഡികള്‍ ), അതിനു ശേഷം ഒരു എന്‍.സി.ഡി വീതമുള്ള ഗുണിതങ്ങളുമായിരിക്കും. ഈ ഇഷ്യു വഴി സമാഹരിക്കുന്ന തുക 35 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും ഉപഭോക്തൃ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായിരിക്കും വിനിയോഗിക്കുക.

നിലവില്‍ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍, ബിഹാര്‍ എന്നീ 13 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കമ്പനി, അഖിലേന്ത്യാ തലത്തിലേക്ക് തങ്ങളുടെ സാന്നിധ്യം അതിവേഗം വ്യാപിപ്പിച്ചു വരികയാണ്. ബി.എസ്.ഇ-യില്‍ ലിസ്റ്റ് ചെയ്ത എന്‍.ബി.എഫ്.സിയായ ‘സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സ്’ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ സബ്സിഡിയറി കമ്പനിയാണ്.

ഗോള്‍ഡ് ,ഹയര്‍ പര്‍ച്ചേസ്, ബിസിനസ് ലോണുകളാണ് ഐസിഎല്‍ന്റെ പ്രവര്‍ത്തന മേഖല. ഇതിനുപുറമെ, ട്രാവല്‍, ഫാഷന്‍, ഡയഗ്നോസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ശാഖയിലോ, +91 85890 20137, +91 85890 20186 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും, എന്‍സിഡി അപേക്ഷാ ഫോം www.iclfincorp.com എന്ന വെബ്സൈറ്റിലും ലഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു