ഇൻഡിഗോ ബ്ലൂചിപ്പ് രണ്ടാം വാർഷികം

ഉപഭോക്താക്കൾക്കായി ‘ബ്ലൂ ഒക്ടോബർ ഫെസ്റ്റിവൽ’ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റോയൽറ്റി പ്രോഗ്രാമായ ‘ഇൻഡിഗോ ബ്ലൂചിപ്പ്’ രണ്ട് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ‘ബ്ലൂ ഒക്ടോബർ ഫെസ്റ്റിവൽ’ പ്രഖ്യാപിച്ചു. 2024 ഒക്ടോബറിൽ തുടക്കമിട്ട ബ്ലൂചിപ്പ് പ്രോഗ്രാം, നിലവിൽ ബാങ്കിംഗ്, റീട്ടെയിൽ, ഡൈനിംഗ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ 25-ലധികം പങ്കാളിത്ത ബ്രാൻഡുകളുമായി സഹകരിച്ച് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ലോയൽറ്റി ശൃംഖലയായി മാറിയിട്ടുണ്ട്. രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ അംഗങ്ങൾക്കായി ആകർഷകമായ സമ്മാനങ്ങളും 2X വേഗത്തിലുള്ള റിവാർഡ് പോയിന്റുകളും കമ്പനി ഉറപ്പുനൽകുന്നു.

യാത്രകൾക്ക് പുറമെ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിലെ സേവനങ്ങളെയും റിവാർഡുകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ബ്ലൂചിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇൻഡിഗോ ലോയൽറ്റി & ഫിനാൻഷ്യൽ സർവീസസ് ബിസിനസ് ഹെഡ് ഗൗരവ് ഹസ്രതി പറഞ്ഞു. ബ്ലൂ ഒക്ടോബർ ഫെസ്റ്റിവലിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിയ്ക്ക് 2,00,000 ഇൻഡിഗോ ബ്ലൂചിപ്പ് പോയിന്റുകൾ മെഗാ സമ്മാനമായി ലഭിക്കും. കൂടാതെ ഇൻഡിഗോ സ്ട്രെച്ചിൽ യാത്ര ചെയ്യുക, റിവാർഡ് പോയിന്റുകൾ വിമാന ടിക്കറ്റിനായി ഉപയോഗിക്കുക, അഞ്ച് പങ്കാളിത്ത ബ്രാൻഡുകളിൽ നിന്ന് പോയിന്റുകൾ നേടുക എന്നീ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം പൂർത്തിയാക്കുന്ന എല്ലാ അംഗങ്ങൾക്കും 2,000 ബോണസ് ബ്ലൂചിപ്പ് പോയിന്റുകൾ ഉറപ്പായി ലഭിക്കും. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, 6Eskai എഐ ചാറ്റ് അസിസ്റ്റന്റ് എന്നിവ വഴി ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു