കീർത്തി സുരേഷ് അണിനിരക്കുന്ന പുതിയ പരസ്യ ക്യാമ്പയിനുമായി വിപ്രോയുടെ ചന്ദ്രിക ആയുർവേദ സോപ്പ്

കൊച്ചി:  വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ പ്രമുഖ ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക, പ്രശസ്ത സിനിമാ താരവും ബ്രാൻഡ് അംബാസഡറുമായ കീർത്തി സുരേഷിനെ അണിനിരത്തി പുതിയ ടെലിവിഷൻ പരസ്യ ക്യാമ്പയിൻ പുറത്തിറക്കി. സ്വാഭാവിക തിളക്കമുള്ള ചർമ്മം ഉറപ്പുനൽകുന്ന ചന്ദ്രികയുടെ പരമ്പരാഗത വാഗ്ദാനം പുതിയ തലമുറയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഈ പ്രചാരണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ആയുർവേദ പാരമ്പര്യത്തിന്റെ നന്മയും ആധുനിക ശൈലിയും കോർത്തിണക്കുന്ന പുതിയ പരസ്യചിത്രത്തിൽ, വെളിച്ചെണ്ണയുടെയും ഏഴ് അപൂർവ്വ ഔഷധസസ്യങ്ങളുടെയും ഗുണങ്ങളാണ് പ്രധാനമായും എടുത്തുകാണിക്കുന്നത്.

വെളിച്ചെണ്ണ അടിത്തറയാക്കി തയാറാക്കുന്ന ചന്ദ്രികയിലെ സ്വാഭാവിക ആയുർവേദ ചേരുവകൾ ചർമ്മത്തിന് പകർന്നുനൽകുന്ന തിളക്കവും ആരോഗ്യവുമാണ് ക്യാമ്പയിൻ അവതരിപ്പിക്കുന്നതെന്ന് വിപ്രോ കൺസ്യൂമർ കെയർ മാർക്കറ്റിംഗ് സീനിയർ ജനറൽ മാനേജർ രവീന്ദ്ര രാമവത്ത് പറഞ്ഞു. പാരമ്പര്യ തനിമ കൈവിടാതെ തന്നെ ഇന്നത്തെ യുവതലമുറയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഈ ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻനിര ടെലിവിഷൻ ചാനലുകൾക്ക് പുറമെ സോഷ്യൽ മീഡിയ, യൂട്യൂബ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഔട്ട്‌ഡോർ ഹോർഡിംഗുകൾ എന്നിവ വഴിയും ക്യാമ്പയിൻ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു