എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് : രാകേഷ് ജെയിന്‍ 

രാജ്യത്തിന്റെ വളര്‍ച്ചാ യാത്രയില്‍ ഓരോ ഇന്ത്യക്കാരനെയും ആത്മവിശ്വാസത്തോടെ പങ്കാളികളാക്കാന്‍ ‘ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് മാതൃകയാകും’ രാകേഷ് ജെയിന്‍
കൊച്ചി : ഭാരതത്തിലുടനീളം സാമ്പത്തിക പ്രതിരോധശേഷി വളര്‍ത്തുന്നതിന്റെ ഭാഗമായി ‘എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്’എന്ന കര്‍മ്മ പദ്ധതിയുമായി ഇന്‍ഡസ് ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് മുന്നേറുകയാണെന്് സിഇഒ രാകേഷ് ജെയിന്‍. ആഗോള സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖല ഇപ്പോഴും വളരെ പിന്നിലാണ്. എന്നാല്‍ ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലുമുള്ളവരില്‍ ഇന്‍ഷുറന്‍സ് അവബോധം വര്‍ദ്ധിപ്പിക്കുന്നത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ദേശീയ ലക്ഷ്യം കൈവരിക്കാന്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഇന്‍ഷുറന്‍സ് അവബോധ ദിനത്തിന്റെ പ്രാധാന്യവും ഇതിനെ ത്വരിതപ്പെടുത്തുന്നു. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റല്‍ ലോകം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇന്‍ഷുറന്‍സ് വെറും നഷ്ടപരിഹാര സംവിധാനം എന്നതിലുപരി സുരക്ഷയും സാമ്പത്തിക സ്ഥിരതയും സംരംഭകത്വ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്ന ഒരു ശക്തമായ ഉപാധിയായി മാറേണ്ടതുണ്ട്. സാങ്കേതികവിദ്യയും ഉപഭോക്തൃ കേന്ദ്രീകൃത നവീകരണങ്ങളും പ്രയോജനപ്പെടുത്തി ഇന്‍ഷുറന്‍സ് സേവനങ്ങളുടെ ലഭ്യത കൂടുതല്‍ എളുപ്പമാക്കാനും, ഉപഭോക്താക്കളുടെ വിശ്വാസം ശക്തിപ്പെടുത്താനും, രാജ്യത്തിന്റെ വളര്‍ച്ചാ യാത്രയില്‍ ഓരോ ഇന്ത്യക്കാരനും ആത്മവിശ്വാസത്തോടെ പങ്കാളികളാകാന്‍ പ്രാപ്തരാക്കാനും ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് മാതൃകയാകുമെന്നും രാകേഷ് ജെയിന്‍ അഭിപ്രായപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു