ടോയിങ് ഇനി മുതല്‍ കൊച്ചിയിലും

കൊച്ചി: ഭക്ഷണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുന്ന ഫുഡ് ഡെലിവറി ആപ്പായ ടോയിങ് കൊച്ചിയില്‍ സേവനം ആരംഭിച്ചു. റെസ്‌റ്റോറന്റുകളിലെ മെനു വിലയേക്കാള്‍ തുല്യമോ അതില്‍ കുറവോ ആയ നിരക്കിലാണ് ഭക്ഷണം ലഭ്യമാക്കുന്നതെന്ന് കമ്പനി അറിയിച്ചു. കൂടാതെ പാക്കേജിങ് ചാര്‍ജും പ്ലാറ്റ്‌ഫോം ഫീസും ഈടാക്കില്ല. 99 രൂപയില്‍ താഴെ ബിരിയാണി, ബര്‍ഗര്‍, ബൗള്‍ തുടങ്ങിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. സൂഫി മന്തി, ചിക്കിംഗ്, ഗോകുല്‍ ഊട്ടുപുര, ബര്‍ഗര്‍ കിംഗ്, മക്‌ഡൊണാള്‍ഡ്‌സ്, സബ്‌വേ തുടങ്ങി നിരവധി പ്രമുഖ ഭക്ഷണശാലകള്‍ ആപ്പില്‍ ലഭ്യമാണ്. വിദ്യാര്‍ഥികളെയും ചെലവ് കുറഞ്ഞ സേവനം തേടുന്നവരെയും ലക്ഷ്യമിട്ടാണ് ടോയിങ്ങിന്റെ പ്രവര്‍ത്തനമെന്ന് കമ്പനി അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു