യു.പി.ഐ. ഇടപാടുകൾക്ക് യൂസർ ഫീ ഈടാക്കാനുള്ള നീക്കം പിൻവലിക്കണം: കെ.വി.വി.ഇ.എസ്. എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി

കെ.വി.വി.ഇ.എസ് എറണാകുളം നിയോജക മണ്ഡലം ഭാരവാഹി പുനഃസംഘടന യോഗം ജില്ലാ വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.എഡ്വേര്‍ഡ് ഫോസ്റ്റസ്, സി.എസ്.രാമചന്ദ്രന്‍, ജിമ്മി ചക്യത്ത്, എം.സി.പോള്‍സണ്‍, പി.എ.കബീര്‍, ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, കെ.ടി.ജോയി, പ്രദീപ് ജോസ്, അബ്ദുള്‍ ഷുക്കൂര്‍, ജയ പീറ്റര്‍ എന്നിവര്‍ സമീപം

കൊച്ചി:  യു.പി.ഐ (UPI) വഴിയുള്ള വ്യാപാര ഇടപാടുകൾക്ക് യൂസർ ഫീ ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉടനടി പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.  ജില്ലാ വ്യാപാര ഭവനിൽ ചേർന്ന എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹി പുനഃസംഘടനാ യോഗത്തിലാണ് സമിതി ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് ചെറുകിട വ്യാപാര മേഖലയിലടക്കം ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ സാർവത്രികമായി മാറിയ സാഹചര്യത്തിൽ, ഇത്തരം സർവീസ് ചാർജുകൾ ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ഒരുപോലെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഡിജിറ്റൽ ഇടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നും യോഗം വിലയിരുത്തി. കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. രാമചന്ദ്രൻ, ട്രഷറർ പി.എ. കബീർ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, വർക്കിംഗ് ജനറൽ സെക്രട്ടറി ഷാജഹാൻ അബ്ദുൾ ഖാദർ, ജില്ലാ സെക്രട്ടറി കെ.ടി. ജോയി എന്നിവർ സംസാരിച്ചു. ഭാരവാഹി പുനഃസംഘടനയുടെ ഭാഗമായി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റായി എം.സി. പോൾസണും, ജനറൽ സെക്രട്ടറിയായി എഡ്വേർഡ് ഫോസ്റ്റസും, ട്രഷററായി അബ്ദുൾ ഷുക്കൂറും ചുമതലയേറ്റു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു