കൊച്ചി : ലഹരിക്കെതിരെ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റി, കഫേ ഫ്രാബി, വിമുക്തി മിഷന്‍, ആര്‍5 എന്റര്‍ടെയ്ന്‍മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരെ മാരത്തണ്‍ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ഓട്ടം എന്ന് (റണ്‍ എഗനെസ്റ്റ് ഡ്രഗ്‌സ് ) പേരില്‍ സംഘടിപ്പിച്ച അഞ്ച് കിലോമീറ്റര്‍ മാരത്തണില്‍ 500-ല്‍ അധികം പേര്‍ പങ്കെടുത്തു. ചടങ്ങ് ടി.ജെ.വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാരത്തണ്‍ റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സി.ഫിലിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു.
റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റി പ്രസിഡന്റ് ലിജിന്‍ അബ്രാഹം, സെക്രട്ടറി ഉമ്മന്‍ തോമസ്, ഇവന്റ് ചെയര്‍ മോഹന്‍ മേനോന്‍, ഡിസ്ട്രിക്ട ഡയറക്ടര്‍മാരായ ടോം ജോസഫ്, സതീഷ് വാരിയര്‍, ബാലചന്ദ്രന്‍ പണിക്കര്‍ എന്നിവരും, ദീപ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. മാരത്തണില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

