സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് & മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി കോയമ്പത്തൂര്‍ ശാഖയുടെ ഒന്നാം വര്‍ഷികം ആഘോഷിച്ചു
കോയയമ്പത്തൂര്‍ : കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ളതും കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുന്ന സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ് തമിഴ്നാട്ടില്‍ പ്രവര്‍ത്തനം ശക്തപ്പെടുത്തുന്നു. സേലം, തിരുപ്പൂര്‍, ഈറോഡ്, പൊള്ളാച്ചി, സുളൂര്‍ തുടങ്ങിയ പട്ടണണങ്ങളില് ഈ മാസം തന്നെ പുതിയ ശാഖകള്‍ തുറക്കുമെന്ന് കോയമ്പത്തൂര്‍ ശാഖയുടെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.മനോജ് പ്രഖ്യാപിച്ചു. ഇപ്പോഴുള്ള ശാഖകള്‍ക്ക് പുറമേ ഈ വര്‍ഷം തന്നെ തമിഴ്നാട്ടില്‍ ശാഖകളുടെ എണ്ണം 25-ലേയ്ക്കും ജീവനക്കാരുടെ എണ്ണം 250-ലേയ്ക്കും ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിലൂടെ രാജ്യത്തെ യുവ സംരംഭകര്‍ക്കും, സ്ത്രീകള്‍ക്കും സമഗ്ര സാമ്പത്തിക പിന്തുണ നല്കി ഭാരതത്തിന്റെ ജി.ഡി.പി വളര്‍ച്ചയില്‍ പങ്കാളികളാവുകായാണ് സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പ്രധാന ദൗത്യമെന്ന് ഡയറക്ടര്‍ ഗ്രിഗറിന് വടക്കന്‍ പറഞ്ഞു.നിലവില്‍ മൂന്ന് സംസ്ഥാനങ്ങളിലുമായി 100-ല്‍ പരം ശാഖകളും 500-ല്‍ അധികം ജീവനക്കാരുമുണ്ട്. കോയമ്പത്തൂരിലെ വാര്‍ഷികാഘോഷത്തില്‍ പത്മശ്രീ ഡോ. എസ്.ബാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു.

