കൊച്ചി: ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കുമെത്തേണ്ടത് അനിവാര്യമാണെന്ന് എറണാകുളം അസി. കലക്ടര്‍ പാര്‍വതി ഗോപകുമാര്‍. ഗര്‍ഭാശയ കാന്‍സര്‍ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ വി.പി.എസ് ലേക്‌ഷോറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗൈനക്കോളജിക് ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വാക്‌സിനേഷന്‍, കോള്‍പോസ്‌കോപ്പി ക്ലിനിക്, സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അസി. കലക്ടര്‍. കാന്‍സര്‍ എല്ലാവരുടെയും പേടിസ്വപ്‌നമായി മാറിയിരിക്കുന്ന രോഗമാണ്. അത് ഒഴിവാക്കാനും രോഗം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആരോഗ്യം സുരക്ഷിതമാക്കാനുമുള്ള പദ്ധതി ശ്രദ്ധേയമാണ്. വിപിഎസ് ലേക്‌ഷോറിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ സാധാരണക്കാര്‍ക്ക് വേണ്ടി നടത്തുന്ന സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവ് മാതൃകയാണെന്ന് അസി. കലക്ടര്‍ പറഞ്ഞു. വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗൈനക്കോളജിക് ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസ് മേധാവി ഡോ. കെ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. സര്‍ജിക്കല്‍ ആന്‍ഡ് ഗൈനകോളജിക് ഓങ്കോളജി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. പി. സനം, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്‌ണോയ്, സര്‍ജിക്കല്‍ ആന്‍ഡ് ഗൈനകോളജിക് ഓങ്കോളജി അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ.എസ്. അനുപമ, ഡോ. റെമി അബ്ദുല്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാക്‌സിനേഷന്‍ ക്ലിനിക്കില്‍ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

