കോസ്റ്റല്‍ സ്റ്റാര്‍ ബെന്‍സ് ഷോറൂമില്‍ നിന്നും ഷീല കൊച്ചൗസെഫ് ഫ്ളാഗ് ഓഫ് ചെയ്യുന്ന കാര്‍ ട്രഷര്‍ ഹണ്ട് 52 കിലോമീറ്ററുകള്‍ താണ്ടി കുമരകം റിഥം റിസോര്‍ട്ടിലാണ് അവസാനിക്കുക.
കൊച്ചി: വുമണ്‍ എണ്‍ട്രപ്രണര്‍ നെറ്റ്വര്‍ക്ക് (വെന്‍) കൊച്ചി ഫെബ്രുവരി 15ന് വനിതാ സംരംഭകര്‍ക്ക് കാര്‍ ട്രഷര്‍ ഹണ്ട് ‘വെന്‍ ഓണ്‍ വീല്‍സ്’ നടത്തും. കോസ്റ്റല്‍ സ്റ്റാര്‍ ബെന്‍സ് ഷോറൂമില്‍ നിന്നും ഷീല കൊച്ചൗസെഫ് ഫ്ളാഗ് ഓഫ് ചെയ്യുന്ന കാര്‍ ട്രഷര്‍ ഹണ്ട് 52 കിലോമീറ്ററുകള്‍ താണ്ടി കുമരകം റിഥം റിസോര്‍ട്ടിലാണ് അവസാനിക്കുക.വിനോദ യാത്രയോടൊപ്പം സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും സംരംഭകത്വ മനോഭാവത്തിന്റെയും ആഘോഷമാണ് വെന്‍ ഓണ്‍ വീല്‍സ് എന്ന് സംഘാടകര്‍ പറഞ്ഞു. പ്രശ്നപരിഹാരനൈപുണ്യങ്ങള്, ടീമിന്റെ കൂട്ടായ്മ, മനോധൈര്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
സംരംഭക വിജയത്തിന് അത്യാവശ്യമുള്ളഗുണങ്ങള് അതിലൂടെ സ്ത്രീകള്‍ക്ക് നേടാനാകും.ട്രഷര്‍ ഹണ്ട് എന്നതിനപ്പുറം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന അവസരം കൂടിയാണ് വെന്‍ ഓണ്‍ വീല്‍സ്. സ്ത്രീ സംരംഭകര്‍ പലപ്പോഴും ബിസിനസിന്റെയും കുടുംബത്തിന്റെയും വ്യക്തിഗത ആഗ്രഹങ്ങളുടെയും ചുമതലകള്‍ താങ്ങി ഒറ്റയ്ക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഈ പരിപാടി അവരെ ദൃഢമായ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കുകയും പരസ്പരം പിന്തുണയ്ക്കാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. യാത്രക്കിടയിലെ അനുഭവങ്ങള്‍ ദീര്‍ഘകാല സൗഹൃദങ്ങള്‍ക്കും പ്രൊഫഷണല്‍ ബന്ധങ്ങള്‍ക്കും അടിസ്ഥാനമാകും.
സ്ത്രീകള്‍ ബിസിനസിലും ജീവിതത്തിലും അവരുടെ യാത്രയുടെ നിയന്ത്രണം സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് വെന്‍ എന്നും സംഘാടകര്‍ വ്യക്തമാക്കി.