കൊച്ചി: ഹെര്‍ബലൈഫ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വളര്‍ന്നു വരുന്ന താരമായ യശസ്വി ജയ്‌സ്വാളുമായി കൈകോര്‍ക്കുന്നു.കഠിനാധ്വാനത്തിന്റെയും മികവിന്റെയും പ്രതീകമായ യശസ്വി ജയ്‌സ്വാളുമായി പങ്കാളിത്തത്തിലാകുന്നതില്‍ ഹെര്‍ബലൈഫ് ഇന്ത്യ അതീവ സന്തുഷ്ടരാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അജയ് ഖന്ന പറഞ്ഞു. ഹെര്‍ബലൈഫില്‍ ഞങ്ങള്‍ വിലമതിക്കുന്ന നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യയില്‍ ഹെര്‍ബലൈഫ് 25ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ശരിയായ പോഷകാഹാരത്തിലൂടെ കായികതാരങ്ങളെ ശാക്തീകരിക്കുന്നതിലെ വളര്‍ച്ചയും വിജയവും ഈ യാത്ര പ്രതിഫലിപ്പിക്കുന്നു.
കായികതാരങ്ങള്‍ക്ക് അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഞങ്ങളുടെ ശാസ്ത്രീയമായ പിന്തുണയുള്ള ഉല്‍പ്പന്നങ്ങളും വിദഗ്ദ്ധ പിന്തുണയും അനിവാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യശസ്വിയുമായി ചേര്‍ന്ന്, ഇന്ത്യയിലുടനീളമുള്ള യുവ കായികതാരങ്ങളെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിനും അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനും പ്രചോദിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അജയ് ഖന്ന പറഞ്ഞു..ഹെര്‍ബലൈഫിന്റെ പോഷകാഹാര, ക്ഷേമ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശഭരിതനാണെന്ന് യശസ്വി ജയ്‌സ്വാള്‍ പറഞ്ഞു. മികച്ച പ്രകടനവും സഹനശേഷിയും നിലനിര്‍ത്താന്‍ കായികതാരങ്ങളെ സഹായിക്കുന്നതില്‍ ശരിയായ പോഷകാഹാരത്തിന്റെ ലഭ്യത പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.