ഒപ്റ്റിക്കല്‍ സൂമോട് കൂടിയ ട്രിപ്പിള്‍ ക്യാമറ സംവിധാനം, കരുത്തുറ്റ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, തിളക്കമാര്‍ന്നതും കൂടുതല്‍ റെസ്‌പോണ്‍സീവുമായ ഡിസ്‌പ്ലേ, എസെന്‍ഷ്യല്‍ സ്‌പേസ് പോലുള്ള നത്തിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം കണ്ടുപിടുത്തങ്ങള്‍, അതുല്യമായ ഡിസൈനുകള്‍ എന്നിവയോടെയാണ് (3 എ) സീരീസ് പുറത്തിറങ്ങുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
കൊച്ചി; പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ നത്തിംഗ് ആധുനിക ഫീച്ചറുകളോട് കൂടിയ ഫോണ്‍ (3 എ) സീരീസ് പുറത്തിറക്കി. ഒപ്റ്റിക്കല്‍ സൂമോട് കൂടിയ ട്രിപ്പിള്‍ ക്യാമറ സംവിധാനം, കരുത്തുറ്റ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, തിളക്കമാര്‍ന്നതും കൂടുതല്‍ റെസ്‌പോണ്‍സീവുമായ ഡിസ്‌പ്ലേ, എസെന്‍ഷ്യല്‍ സ്‌പേസ് പോലുള്ള നത്തിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം കണ്ടുപിടുത്തങ്ങള്‍, അതുല്യമായ ഡിസൈനുകള്‍ എന്നിവയോടെയാണ് (3 എ) സീരീസ് പുറത്തിറങ്ങുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
ഇതുവരെയുള്ള ഫോണ്‍ (3 എ) സീരീസിലെ ഏറ്റവും ആധുനികമായ ക്യാമറ, നവീകരിച്ച ഗ്ലാസ് ബാക്ക് പാനലുകള്‍, ആന്തരിക ഘടനയിലെ മെച്ചപ്പെടുത്തിയ സിമിട്രി, ഫിനിഷിലുടനീളം പരിഷ്‌കരിച്ച വിഷ്വല്‍ ഡീറ്റൈലിംഗും ഫീച്ചറുകള്‍, സ്‌നാപ്ഡ്രാഗണ്‍ണ്ണ 7 എസ് ജെന്‍ 3 മൊബൈല്‍ പ്ലാറ്റ്‌ഫോം തുടങ്ങിയ ഫീച്ചറുകളുള്ള ഉല്‍പ്പന്നങ്ങളില്‍ ആന്‍ഡ്രോയിഡ് 15 ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന നത്തിംഗ് ഒഎസ് 3.1 യൂട്ടിലിറ്റി, കസ്റ്റമൈസേഷന്‍ എന്നിവയ്ക്കായി ട്യൂണ്‍ ചെയ്ത വേഗതയേറിയതും സുഗമവുമായ അടിത്തറയാണ് ഒരുക്കിയിട്ടുള്ളത്.
സാംസങ്ങുമായി സാങ്കേതികവിദ്യയില്‍ സഹകരിച്ച് രൂപംനല്‍കിയ 50 എംപി സെന്‍സര്‍, നവീകരിച്ച 50 എംപി മെയിന്‍ സെന്‍സറും സോണി അള്‍ട്രാ വൈഡ് സെന്‍സറും ഒപ്റ്റിക്കല്‍ സൂമും ഉള്ള 3 സീരീസില്‍ (2 എ) യേക്കാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടാസ്‌ക്കുകള്‍ പ്രോസസ്സ് ചെയ്യുന്നതില്‍ 92 % അധിക മികവ് പ്രകടിപ്പിക്കുന്നു. 20 ജിബി വരെ ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിന് റാം ബൂസ്റ്റര്‍ ഫിസിക്കല്‍, വെര്‍ച്വല്‍ റാമിന്റെ സംയോജനം ഉപയോഗിക്കുന്നു, കൂടാതെ വലിയ 4,500 എംഎംദ്ധ വൈപ്പര്‍ ചേംബര്‍ ഫോണിന്റെ താപനില 23 % കുറയ്ക്കുന്നതായും കമ്പനി പറയുന്നു.