കെ.വി.വി.ഇ.എസ് : ഉപദേശക സമിതി രൂപീകരിച്ചു

ഇ.എം ജോണി (കോതമംഗലം), ഡിലൈറ്റ് പോള്‍ (കൊച്ചി), എം.സി.പോള്‍സണ്‍ (തേവര), പി.എ.കബീര്‍ (പേഴക്കാപ്പിള്ളി), സി.എസ്.രാമചന്ദ്രന്‍ (പാലാരിവട്ടം), ടി.പി.റോയി (തൃപ്പൂണിത്തുറ), ഷാജഹാന്‍ അബ്ദുള്‍ഖാദര്‍ (കളമശ്ശേരി) എന്നിവരാണ് സമിതി അംഗങ്ങള്‍.
കൊച്ചി : വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ഭരണ സമിതി മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി  ഉപദേശ സമിതി രൂപീകരിച്ചു. ഇ.എം ജോണി (കോതമംഗലം), ഡിലൈറ്റ് പോള്‍ (കൊച്ചി), എം.സി.പോള്‍സണ്‍ (തേവര), പി.എ.കബീര്‍ (പേഴക്കാപ്പിള്ളി), സി.എസ്.രാമചന്ദ്രന്‍ (പാലാരിവട്ടം), ടി.പി.റോയി (തൃപ്പൂണിത്തുറ), ഷാജഹാന്‍ അബ്ദുള്‍ഖാദര്‍ (കളമശ്ശേരി) എന്നിവരാണ് സമിതി അംഗങ്ങള്‍. പള്ളിക്കരയിലെ പുതിയ ജില്ലാ വ്യാപാര ഭവന്റെ നിര്‍മ്മാണം, വ്യാപാരി ക്ഷേമനിധി, കുടുംബ സുരക്ഷാ പദ്ധതി തുടങ്ങി ജില്ല കമ്മിറ്റി വിഭാവനം ചെയ്തിരിക്കുന്ന വിവിധങ്ങളായ ക്ഷേമ പദ്ധതികളുടെ സുഗമവും സമയ ബന്ധിതവുമായ നടത്തിപ്പിനായാണ് പുതിയ അഡൈ്വസറി സമിതിയെ തിരഞ്ഞെടുത്തതെന്ന് ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു