കൊച്ചിയില്‍ ഇനി രുചിയുടെ മാമ്പഴക്കാലം; മാംഗോ ഫെസ്റ്റിവലിന് തുടക്കമായി 

മല്‍ഗൊവ, ചക്കരകുട്ടി,  തോട്ടാപൂരി, ബംഗനപള്ളി, കാട്ടു സുന്ദരി, നീലം, അല്‍ഫൊന്‍സ, കല്ലുകട്ടി തുടങ്ങിയ പരിചിത ഇനങ്ങള്‍ക്ക് പുറമേ കേസര്‍, റുമാനി, ബോംബെ ഗ്രീന്‍, ഹിമസാഗര്‍, രാജാപുരി, ബദാമി, ഹിമയുദ്ധീന്‍, ഒലോര്‍, സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി, ചക്കരക്കുട്ടി, പൂരി, സിന്ധൂരി, നൗരാസ്, സുവര്‍ണ്ണരേഖ, അല്‍ ബദ്രി, ച്ചുങ്കിരി, ഗുലാബ്ഖസ്, ലങ്ഗ്ര, രസൌസി, തംബൂര്‍, ടോമി,  റ്റെലുര്‍ മസിന്‍, അല്‍ സുഹാന, മാതംഗി  തുടങ്ങി 99 ലേറെ വ്യത്യസ്ഥതരം മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
കൊച്ചി: രുചിയുടെ മാമ്പഴക്കാലത്തിനു കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. അഗ്രികള്‍ച്ചറല്‍ പ്രമോഷണല്‍ സൊസൈറ്റിയുടെ  ആഭിമുഖ്യത്തില്‍  ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള തൊണ്ണൂറ്റി ഒന്‍പത് വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശന വിപണന മേള  കലൂര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു.ചലച്ചിത്ര നിര്‍മ്മാതാവ് എന്‍ എം ബാദുഷ, ചലച്ചിത്രതാരം അഞ്ജലി നായര്‍ എന്നിവര്‍ ചേര്‍ന്ന് മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.മല്‍ഗൊവ, ചക്കരകുട്ടി,  തോട്ടാപൂരി, ബംഗനപള്ളി, കാട്ടു സുന്ദരി, നീലം, അല്‍ഫൊന്‍സ, കല്ലുകട്ടി തുടങ്ങിയ പരിചിത ഇനങ്ങള്‍ക്ക് പുറമേ കേസര്‍, റുമാനി, ബോംബെ ഗ്രീന്‍, ഹിമസാഗര്‍, രാജാപുരി, ബദാമി, ഹിമയുദ്ധീന്‍, ഒലോര്‍, സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി, ചക്കരക്കുട്ടി, പൂരി, സിന്ധൂരി, നൗരാസ്, സുവര്‍ണ്ണരേഖ, അല്‍ ബദ്രി, ച്ചുങ്കിരി, ഗുലാബ്ഖസ്, ലങ്ഗ്ര, രസൌസി, തംബൂര്‍, ടോമി,  റ്റെലുര്‍ മസിന്‍, അല്‍ സുഹാന, മാതംഗി  തുടങ്ങി 99 ലേറെ വ്യത്യസ്ഥതരം മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഒട്ടേറെ മാമ്പഴ വിഭവങ്ങള്‍ മേളയിലുണ്ടാകും. കേരളത്തിനകത്തും പുറത്തും വിളഞ്ഞ മാമ്പഴങ്ങള്‍ പ്രകൃതിദത്തമായ രീതിയില്‍ പുഴുപ്പിച്ചാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇവയ്ക്ക് പുറമേ മാങ്ങ തീറ്റ മത്സരം, മാങ്ങ വിഭവങ്ങളുടെ പാചക മത്സരം, മാങ്ങ ജ്യൂസ്‌കുടി മത്സരം, ഓട്ടോ ഷോ എന്നിവയും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. കുറഞ്ഞ വിലക്ക് മാമ്പഴങ്ങള്‍ വാങ്ങാനുള്ള അവസരവും മേള സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ലഭിക്കും. 50  രൂപയാണ് പ്രവേശന ഫീസ്. എല്ലാ ദിവസവും  രാവിലെ 11 മുതല്‍ രാത്രി 10  വരെയാണ്  പ്രദര്‍ശനം.  ദിവസേന  വൈകിട്ട്  കലാപരിപാടികളും നടക്കും.ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാമ്പഴ തീറ്റ മത്സരം നടക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു