2024 ഏപ്രിലില്‍ അനാച്ഛാദനം ചെയ്തതിനുശേഷം, ഏഥറിന്റെ വിപണി വിഹിതത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലുടനീളമുള്ള ഫാമിലി സ്‌കൂട്ടര്‍ ഉപഭോക്താക്കളില്‍ നിന്ന് റിസ്റ്റയ്ക്ക് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വൈദ്യുത ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ലിമിറ്റഡ്, തങ്ങളുടെ കുടുംബ സ്‌കൂട്ടറായ റിസ്റ്റ, പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് റീട്ടെയില്‍ വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടതായി പ്രഖ്യാപിച്ചു. 2024 ഏപ്രിലില്‍ അനാച്ഛാദനം ചെയ്തതിനുശേഷം, ഏഥറിന്റെ വിപണി വിഹിതത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലുടനീളമുള്ള ഫാമിലി സ്‌കൂട്ടര്‍ ഉപഭോക്താക്കളില്‍ നിന്ന് റിസ്റ്റയ്ക്ക് ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.