ഫുട്‌ബോള്‍:കേരളത്തിലെ 12 യുവതാരങ്ങള്‍ മലേഷ്യയിലേക്ക് 

സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്‌റൂട്ട് തലത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങള്‍ക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടര്‍ ഫിറോസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടറും സി.ഇ.ഒയുമായ  മാത്യു ജോസഫ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി: കേരളത്തില്‍ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മലേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കി സൂപ്പര്‍ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്‌റൂട്ട് തലത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങള്‍ക്ക് ഈ സുവര്‍ണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടര്‍ ഫിറോസ് മീരാന്‍, എസ്.എല്‍.കെ ഡയറക്ടറും സി.ഇ.ഒയുമായ  മാത്യു ജോസഫ് എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കും.

സൂപ്പര്‍ ലീഗ് കേരളയും, ആന്ദ്രേസ് ഇനിയേസ്റ്റ സ്‌കൗട്ടിംഗും ചേര്‍ന്നൊരുക്കിയ ഈ സംരംഭം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണല്‍ മികവും നല്‍കാന്‍ ലക്ഷ്യമിടുന്നു.സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയല്‍ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയല്‍ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂണ്‍ 12 മുതല്‍ 24 വരെ നീളുന്ന ഈ പരിശീലനത്തില്‍ നൂതന കോച്ചിംഗ്, സൗഹൃദ മത്സരങ്ങള്‍, വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. യാത്രയും, താമസവും, പരിശീലനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചിലവുകളും സൂപ്പര്‍ ലീഗ് കേരളയാണ് വഹിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലായി ആദ്യ ഘട്ടത്തില്‍ 1000ത്തോളം കുട്ടികള്‍ പങ്കെടുത്തു. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ  ഭാഗമായ ചാക്കോളാസ് ഗോള്‍ഡ് ട്രോഫി ഉള്‍പ്പെടെയുള്ള വിവിധ ഘട്ടങ്ങളിലെ ട്രയലുകളിലൂടെയും ടൂര്‍ണമെന്റുകളിലൂടെയും  കേരളത്തിലെ 131 ഓളം വരുന്ന വിവിധ ടീമുകളില്‍ നിന്നായി 3,600ല്‍ അധികം കളിക്കാര്‍ പങ്കെടുത്തു. സ്‌പെയിനില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള അന്താരാഷ്ട്ര സ്‌കൗട്ടുകള്‍ പ്രാദേശിക കോച്ചിംഗ് ടീമുകളുമായി ചേര്‍ന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. അതില്‍ നിന്നാണ് നിലവിലെ മികച്ച 12 കളിക്കാരെ കണ്ടെത്തിയിട്ടുള്ളത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു