കളമശേരിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുള്ള ബസ് സര്‍വ്വീസ് ന്യൂവാല്‍സ് കോളെജ്, മണലിമുക്ക്, എന്നീ സ്ഥലങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചു.
കൊച്ചി: കളമശേരിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുള്ള ബസ് സര്‍വ്വീസ് ന്യൂവാല്‍സ് കോളെജ്, മണലിമുക്ക്, എന്നീ സ്ഥലങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചു. രാവിലെ 7.40, 7.45, 9, 9.05 എന്നീ സമയങ്ങളില്‍ കളമശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബസ് ന്യൂവാല്സിലേക്കും മണിലിമുക്കിലേക്കും അവിടെ നിന്നു തിരിച്ചും സര്‍വ്വീസ് നടത്തും. വൈകിട്ട് 5.25, 5.45, 6.15, 6.35 എന്നീ സമയങ്ങളില്‍ മണലിമുക്കില്‍ നിന്ന് കളമശേരിയിലേക്കും അവിടെ നിന്ന് തിരിച്ചും സര്‍വ്വീസ് ഉണ്ടാകും. ഹൈക്കോര്ട്ട്എ.ജി റോഡ് സര്‍ക്കുലര്‍ സര്‍വ്വീസ് സൗത്ത് മെട്രോ സ്റ്റേഷന് സൗത്ത് റെയില്‍വേസ്റ്റേഷനിലേക്കും ദീര്‍ഘിപ്പിച്ചു. രാവിലെ സൗത്ത് സ്റ്റേഷനില്‍ നിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേക്ക് 8.08 മുതല്‍ 10.20 വരെ 12 മിനിറ്റ്് ഇടവിട്ട് സര്‍വ്വീസുണ്ടായിരിക്കും. വൈകിട്ട് ഹൈക്കോര്‍ട്ട് ഭാഗത്തു നിന്ന് സൗത്ത് മെട്രോ ഭാഗത്തേക്ക് 4.33 മുതല്‍ 6.10 വരെ 12 മിനിറ്റ് ഇടവിട്ട് സര്‍വ്വീസുണ്ടാകും.പ്രദേശവാസികളുടെയും യാത്രക്കാരുടെയും നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍വ്വീസ് ദീര്‍ഘിപ്പിച്ചത്