നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്: മുഹമ്മദ് അമന് സ്വര്‍ണ്ണം

മുഹമ്മദ് അമന്‍ മുന്‍ വര്‍ഷങ്ങളില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ നടന്ന വിവിധ പവര്‍ലിഫ്റ്റിങ് മത്സരങ്ങളില്‍ നിരവധി തവണ ജേതാവ് ആയിട്ടുണ്ട്.
കൊച്ചി: ഡല്‍ഹിയില്‍ നടന്ന നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ 120 വിഭാഗത്തില്‍ കേരളത്തിന്റെ മുഹമ്മദ് അമന്‍ സ്വര്‍ണ്ണം നേടി.എറണാകുളം മാമംഗലം സാഫ്രോണ്‍ അപ്പാര്‍ട്ട്‌മെന്റിലെ  റിയാസിന്റെയും ഹസീനയുടെയും മകനായ മുഹമ്മദ് അമന്‍ മുന്‍ വര്‍ഷങ്ങളില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ നടന്ന വിവിധ പവര്‍ലിഫ്റ്റിങ് മത്സരങ്ങളില്‍ നിരവധി തവണ ജേതാവ് ആയിട്ടുണ്ട്. ഏഷ്യന്‍ താരം ജോര്‍ജ് ജിബിന്‍ ജേക്കബിന്റെ കീഴിലാണ് മുഹമ്മദ് അമന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പരിശീലനം നടത്തുന്നത്. കേരളത്തിനു വേണ്ടി സ്വര്‍ണ്ണം നേടിയ മുഹമ്മദ് അമനെ എളമക്കര ദഖ്‌നി നൂറുല്‍  ഹിദായത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. ടി ജെ വിനോദ് എംഎല്‍എ മുഹമ്മദ് അമന് ഉപഹാരം നല്‍കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു