കേരള പ്രിന്റേഴ്സ് അസോസിയേഷന് എറണാകുളം സിറ്റി മേഖലയുടെ പ്രസിഡന്റായി സൂരജ് എബ്രാഹമിനെയും സെക്രട്ടറിയായി ടി.എ ബിനോയിയെയും ട്രഷറര്‍ ആയി കെ.എസ് ഹരിഹരനെയും തിരഞ്ഞെടുത്തു.
കൊച്ചി: കേരള പ്രിന്റേഴ്സ് അസോസിയേഷന് എറണാകുളം സിറ്റി മേഖലയുടെ പ്രസിഡന്റായി സൂരജ് എബ്രാഹമിനെയും സെക്രട്ടറിയായി ടി.എ ബിനോയിയെയും ട്രഷറര്‍ ആയി കെ.എസ് ഹരിഹരനെയും തിരഞ്ഞെടുത്തു. ഇടപ്പള്ളി ആഗ്നേയ സെന്ററില്‍ നടന്ന വാര്‍ഷി പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി കെ സുരേന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.ഇ ജോണ്സണ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ഹസൈനാര്‍, ജില്ലാ സെക്രട്ടറി അനില്‍ ഞാളുമഠം, ട്രഷറര്‍ എ.ആര് മനോജ്കുമാര്‍, മേഖലാ നിരീക്ഷകന് കെ.സി അനുകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ഉദയകുമാര്‍, ജില്ലാ ജോയിന്റ് സെക്ട്രറി പി.എം ജോസഫ്, മേഖലാ വൈസ് പ്രസിഡന്റ ടി.എസ് ജോഷി, മേഖലാ വനിതാ വിംഗ് പ്രസിഡന്റ് റീജ ജോളി തുടങ്ങിയവര്‍ സംസാരിച്ചു.