‘കോര്‍ട്ട് ക്ലിക്ക്’ ആപ്പ് പുറത്തിറക്കി 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ മാധവന്‍ രാമകൃഷ്ണന്‍, കോര്‍ട്ട് ക്ലിക്ക് ഡയറക്ടര്‍ അലന്‍ ടൈറ്റസ്, ലീഗല്‍ അഡൈ്വസര്‍മാരായ അഖില്‍ സുരേഷ്, കല്യാണി കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയത്.
കൊച്ചി: ലോകത്തിന്റെ ഏത് കോണിലുമിരുന്ന് മൊബൈല്‍ ഫോണിലൂടെ കോടതി വ്യവഹാരങ്ങള്‍ അറിയാന്‍ ‘കോര്‍ട്ട് ക്ലിക്ക്’ എന്ന പേരില്‍ ആപ്പ് പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ മാധവന്‍ രാമകൃഷ്ണന്‍, കോര്‍ട്ട് ക്ലിക്ക് ഡയറക്ടര്‍ അലന്‍ ടൈറ്റസ്, ലീഗല്‍ അഡൈ്വസര്‍മാരായ അഖില്‍ സുരേഷ്, കല്യാണി കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയത്.2024 നവംബറില്‍ അഭിഭാഷകര്‍ക്കായി പുറത്തിറക്കിയ ആപ്പിന്റെ വ്യവഹാര പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയത്. വ്യവഹാര പതിപ്പ് ഉപയോഗിച്ച് ലോകത്ത് എവിടെയായിരുന്നാലും ഏതൊരാള്‍ക്കും കേരളത്തിലെ ഏത് കോടതിയിലും ഫയല്‍ ചെയ്യുന്ന ഏത് കേസുമായും ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങളുടെ ഫോണ്‍ മുഖേന ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് ആപ്പ് നിര്‍മാതാക്കള്‍ പറയുന്നു.വയോജനങ്ങള്‍, വിദേശത്ത് താമസിക്കുന്നവര്‍, നിയമ സംവിധാനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കോടതിയിലുള്ള തങ്ങളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും കോര്‍ട്ട് ക്ലിക്കിന് രൂപം നല്‍കിയതെന്ന് ആപ്പ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ഒരു കേസ് ട്രാക്ക് ചെയ്യുന്നതിന് പ്രതിവര്‍ഷം 9 രൂപയും ഒന്നിലധികം കേസുകള്‍ (10 കേസുകള്‍ വരെ) ട്രാക്ക് ചെയ്യുന്നതിന് പ്രതിവര്‍ഷം 1999 രൂപയുമാണ് ചെലവ്.
ഹിയറിംഗുകളുടെ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്ത ടൈംലൈന്‍, കോടതി രേഖകളുടെ ആക്‌സസ്, വിധിന്യായങ്ങള്‍, ഇടക്കാല ഉത്തരവുകള്‍ എന്നിവയുടെ ലഭ്യത, ഹിയറിങ് അലേര്‍ട്ടുകള്‍ തുടങ്ങിയ സേവനങ്ങളാണ് കോര്‍ട്ട് ക്ലിക്കിലൂടെ ലഭിക്കുക. പേര്, കേസ് നമ്പര്‍, കേസ് ഫയല്‍ ചെയ്ത ജില്ല എന്നിവ മാത്രം നല്‍കിയാല്‍ ആപ്പ് വിവരങ്ങള്‍ ലഭ്യമാക്കുന്നു. നിലവില്‍ ഫ്രീമിയം മാതൃകയില്‍ സേവനം നല്‍കുന്ന കോര്‍ട്ട് ക്ലിക്ക് കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന 3,500ലധികം അഭിഭാഷകര്‍ തങ്ങളുടെ ദൈനംദിന കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവരുന്നതായി ആപ്പ് നിര്‍മാതാക്കള്‍ പറയുന്നു.
സമാന ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു കേസില്‍ അപ്‌ഡേറ്റ് ഉണ്ടാകുമ്പോഴെല്ലാം കോര്‍ട്ട് ക്ലിക്ക് അറിയിപ്പ് നല്‍കും. വാദം കേള്‍ക്കല്‍ തീയതികള്‍, ഉത്തരവുകള്‍, സ്റ്റാറ്റസ് മാറ്റങ്ങള്‍, മുതലായവയുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക്  അലേര്‍ട്ടുകള്‍ സജ്ജീകരിക്കാനും കോര്‍ട്ട് ക്ലിക്ക് അനുവദിക്കുന്നു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു