പുതുതലമുറ മോണിറ്ററുകളുമായി ബെന്‍ക്യു

ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ ജൂണ്‍ 19 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെയറിലാണ് ബെന്‍ക്യു പുതിയ പ്രൊഫഷണല്‍ മോണിറ്ററുകള്‍ അവതരിപ്പിക്കുന്നത്.
കൊച്ചി: വിഷ്വല്‍ ഡിസ്‌പ്ലേ സാങ്കേതികവിദ്യാ രംഗത്തെ ആഗോള സംരംഭകരായ ബെന്‍ക്യു ഫോട്ടോഗ്രാഫര്‍മാര്‍ക്കും വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഏറ്റവും പുതിയ പ്രൊഫഷണല്‍ മോണിറ്ററുകള്‍ കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ ജൂണ്‍ 19 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെയറിലാണ് ബെന്‍ക്യു പുതിയ പ്രൊഫഷണല്‍ മോണിറ്ററുകള്‍ അവതരിപ്പിക്കുന്നത്. വീഡിയോ കണ്ടന്റ് സൃഷ്ടാക്കള്‍ക്കായി ഉടന്‍ പുറത്തിറക്കുന്ന ബെന്‍ക്യു പിവി 3200യു മോണിറ്ററിന്റെ എക്‌സ്‌ക്ലൂസീവ് പ്രിവ്യൂവും ഇതോടൊപ്പം നടത്തും.ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് മികവ് പുലര്‍ത്താന്‍ ആവശ്യമായ കൃത്യത, കളര്‍ ആക്വറസി, കാര്യക്ഷമത എന്നിവ ലഭ്യമാക്കി ഫോട്ടോഗ്രാഫര്‍മാര്‍, ഡിസൈനര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ എന്നിവരെ ശാക്തീകരി ക്കാനാകും വിധത്തിലാണ് ബെന്‍ക്യുവിന്റ് പുതിയ മോണിറ്റര്‍ ലൈനപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബെന്‍ക്യു ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ രാജീവ് സിംഗ് പറഞ്ഞു.27ഇഞ്ച് 5കെ മോണിറ്ററായ പിഡി2730എസ്, ലോകത്തിലെ ആദ്യ 4കെ 144ഹെര്‍ട്‌സ്  പ്രൊഫഷണല്‍ മോണിറ്ററായ പിഡി3226ജി, ഡിസൈനര്‍മാര്‍ക്കായുള്ള 2കെ 100ഹെര്‍ട്‌സ് മോണിറ്ററായ  പിഡി2706ക്യൂഎന്‍, ഓള്‍ഇന്‍വണ്‍ 4കെ വീഡിയോ എഡിറ്റിംഗ് മോണിറ്ററായ പിവി3200യു എന്നീ മോണിറ്ററുകള്‍ പരിചയപ്പെടുന്നതിനും ഗുണമേന്മ മനസിലാക്കുന്നതിനും കൊച്ചി ഫോട്ടോ ഫെയറില്‍ ബെന്‍ക്യു അവസരമൊരുക്കും. ബെന്‍ക്യുവിന്റെ പ്രൊഫഷണല്‍ മോണിറ്ററുകളുടെ മുഴുവന്‍ ശ്രേണിയും നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമാണ് ഫെയറില്‍ ലഭ്യമാകുന്നത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു