ബ്യൂണസ് ഐറിസിലെ റിവര്‍ പ്ലേറ്റ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
കൊച്ചി: ഹൈനെകെന്‍ കമ്പനിയുടെ ഭാഗമായ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്‍ നിന്നുള്ള കിംഗ്ഫിഷര്‍ പ്രീമിയം പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍, ഇന്ത്യയിലെ പ്രാദേശിക സ്പോണ്‍സറായി അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനുമായി (എഎഫ്എ) പങ്കാളിത്തം പ്രഖ്യാപിച്ചു. ബ്യൂണസ് ഐറിസിലെ റിവര്‍ പ്ലേറ്റ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. യുണൈറ്റഡ് ബ്രൂവറീസിനെ പ്രതിനിധീകരിച്ച് കിംഗ്ഫിഷറിന്റെ കാറ്റഗറി ഹെഡ് മോഹിത് റെയ്നയും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് എഎഫ്എയുടെ ചീഫ് കൊമേഴ്സ്യല്‍ ആന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലിയാന്‍ഡ്രോ പീറ്റേഴ്സണും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.

