കെ.എം.എ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു 

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 68ാമത് വാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി:  ഇന്ത്യന്‍ നാവികസേന ശക്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് നേവല്‍ സ്റ്റാഫ് മുന്‍ ചീഫ് അഡ്മിറല്‍ റിട്ടയേര്‍ഡ് ആര്‍ ഹരികുമാര്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 68ാമത് വാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രിസ്തുവിനു മുമ്പ് 328 ല്‍ മൗര്യ സാമ്രാജ്യമാണ് ഇന്ത്യന്‍ സമുദ്രത്തില്‍ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍ പിന്നീട് കടല്‍ പാരമ്പര്യം മറന്നതാണ് യൂറോപ്യന്മാര്‍ ഇന്ത്യ കീഴടക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണയുള്ളവരായിരിക്കും നല്ല നേതൃത്വം വഹിക്കുന്നവരെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഹാബിറ്റ്‌സ്‌ട്രോംഗ് വാര്‍ട്ടന്‍ സ്ഥാപകനും മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനുമായ രാജന്‍ സിംഗ് പറഞ്ഞു. പ്രശ്‌നങ്ങള്‍ മുമ്പില്‍ വരുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയെന്നതല്ല നല്ല നേതൃത്വത്തിന്റെ രീതി. അങ്ങനെ ചെയ്യാന്‍ ആര്‍ക്കും സാധിക്കുമെന്നും രാജന്‍ സിംഗ് ചൂണ്ടിക്കാട്ടി. കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. 360 ഡിഗ്രി മാനേജ്‌മെന്റ് മൈന്റ്‌സെറ്റ്: പര്‍പസ്, പീപ്പ്ള്‍, പ്ലാനറ്റ്, പ്രോഫിറ്റ് എന്ന വിഷയത്തിലാണ് പുതിയ വര്‍ഷത്തില്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതെന്ന് കെ ഹരികുമാര്‍ പറഞ്ഞു.ജോയിന്റ് സെക്രട്ടറി ലേഖ ബാലചന്ദ്രന്‍, വൈസ് പ്രസിഡന്റ് ദിലീപ് നാരായണന്‍, ഹോണററി ട്രഷറര്‍ ഡോ. അനില്‍ ജോസഫ്, മുന്‍ പ്രസിഡന്റ് ബിബു പുന്നൂരാന്‍,സീനിയര്‍ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു