ജനപ്രിയ ഇടത്തരം സെഡാനായ ഹോണ്ട സിറ്റിക്ക് ഒരു പുതിയ മുഖം നല്‍കിക്കൊണ്ട്, ന്യൂ സിറ്റി സ്‌പോര്‍ട് പുറത്തിറക്കി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര പ്രീമിയം കാറുകളുടെ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.ഐ.എല്‍.), തങ്ങളുടെ ജനപ്രിയ ഇടത്തരം സെഡാനായ ഹോണ്ട സിറ്റിക്ക് ഒരു പുതിയ മുഖം നല്‍കിക്കൊണ്ട്, ന്യൂ സിറ്റി സ്‌പോര്‍ട് പുറത്തിറക്കി. യുവതലമുറ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സിറ്റി സ്‌പോര്‍ട്, കറുത്ത ആക്‌സന്റുകളോട് കൂടിയ സ്‌പോര്‍ട്ടി എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ്, കോണ്‍ട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകള്‍ ഉള്ള പ്രീമിയം ഓള്‍ ബ്ലാക്ക് ഇന്റീരിയറുകള്‍, എക്‌സ്‌ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം നല്‍കുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റി സ്‌പോര്‍ട്ട് (സി.വി.ടി), 14,88,900 ലഭ്യമാക്കുന്നു

