ബംഗളൂരു നിറ്റെ ഫാഷന്‍ ടെക്‌നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: നിറ്റെയുടെ (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി) കീഴിലെ അംഗീകൃത ഘടക കോളേജായ നിറ്റെ സ്‌കൂള്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍ ഫാഷന്‍ ടെക്‌നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷനിലും ഇന്റീരിയര്‍ ഡിസൈനിലും ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ഥാപനത്തെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും കൂടുതലറിയാന്‍, nitte.edu.in/nsftid സന്ദര്‍ശിക്കുകയോ +91 96252 30009 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

1979ല്‍ ജസ്റ്റിസ് കെ എസ് ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ട്രസ്റ്റായി രൂപംകൊണ്ട് 2016ല്‍ പ്രൊഫ. എന്‍.ആര്‍. ഷെട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനം ബാംഗ്ലൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ ഫാഷന്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനില്‍ ഫസ്റ്റ്ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിച്ചു. ഫാഷന്‍ ഡിസൈനിലോ ഇന്റീരിയര്‍ ഡിസൈനിലോ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ആഉല)െ, മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (ങഉല)െ ബിരുദാനന്തര കോഴ്‌സുകളില്‍ ഉള്‍പ്പെടുന്നു. ഫാഷന്‍, ഇന്റീരിയര്‍ മേഖലകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് മേഖലകളിലും ഡിപ്ലോമ കോഴ്‌സുകളും സ്ഥാപനത്തിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

3 ക്യാംപസുകള്‍, 44 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 160ലധികം പ്രോഗ്രാമുകള്‍, 27000ലധികം വിദ്യാര്‍ത്ഥികള്‍, 5500ലധികം ഫാക്കല്‍റ്റി, നാല് പതിറ്റാണ്ടുകളുടെ പാരമ്പര്യം എന്നിവയുള്ള നിറ്റെ ഗുണനിലവാരം, മൂല്യങ്ങള്‍, ഭാവിയെ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസം എന്നിവയോടുള്ള പ്രതിബദ്ധതയിലൂടെ ആയിരക്കണക്കിന് പഠിതാക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുള്ളതായി അധികൃതര്‍ പറയുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു