കോസ്റ്റ് അക്കൗണ്ടന്റ്‌സ് ദ്വിദിന സെമിനാറും എം എസ് എം ഇ ദിനാചരണവും

കെ എസ് ഐ ഡി സി തിരുവനന്തപുരം ജനറല്‍ മാനേജര്‍ വര്‍ഗ്ഗീസ് മലക്കാരന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ ‘സിഐഐ ടോട്ടല്‍ കോസ്റ്റ് മാനേജ്‌മെന്റ് എന്‍ഹാന്‍സിംഗ് ഇന്‍ഡസ്ട്രി കോംപിറ്റീറ്റീവ്‌നെസ്’ എന്ന വിഷത്തില്‍  ദ്വിദിന സെമിനാറും വേള്‍ഡ് എം എസ് എം ഇ ദിനാചരണവും നടത്തി. കെ എസ് ഐ ഡി സി തിരുവനന്തപുരം ജനറല്‍ മാനേജര്‍ വര്‍ഗ്ഗീസ് മലക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഐ സി എം ഐ വൈസ് പ്രസിഡന്റ് ശ്രീനിവാസ പ്രസാദ് അധ്യക്ഷത വഹിച്ചു.

ഉത്പന്നങ്ങളുടെ നിര്‍മാണ വേളയില്‍ എങ്ങനെയൊക്കെ ചെലവുകള്‍ ചുരുക്കാനാവുമെന്നും അതെത്ര മാത്രം സ്ഥാപനങ്ങളെയും പൊതുജനങ്ങളേയും സഹായിക്കാനാവുമെന്നും കണ്ടെത്തുന്നതാണ് ടോട്ടല്‍ കോസ്റ്റ് മാനേജ്‌മെന്റ്. ഉത്പാദന വേളയില്‍ തന്നെ ചെലവു ചുരുക്കലിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിലൂടെ വിപണിയില്‍ ഉത്പന്നത്തിന്റെ വില കുറക്കാനും ടോട്ടല്‍ കോസ്റ്റ് മാനേജ്‌മെന്റ് സഹായിക്കുന്നതായി വര്‍ഗ്ഗീസ് മലക്കാരന്‍ പറഞ്ഞു.സിഐഐ ടിസിഎം പ്രിന്‍സിപ്പല്‍ കൗണ്‍സലര്‍ നാഗേഷ് ബാബു,ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ ആര്‍ രഞ്ജിനി , സെക്രട്ടറി എസ് അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു