. ‘നിങ്ങള്‍ക്കായി’ എന്ന പേരിലുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധി, കേവലം ഒരു ഹെല്‍ത്ത് പ്ലാനിന് അപ്പുറം കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രതിബദ്ധത കൂടിയാണെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ഡോ.തപന്‍ സിംഗെല്‍ പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, കേരളത്തിലെ ജനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു. ‘നിങ്ങള്‍ക്കായി’ എന്ന പേരിലുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധി, കേവലം ഒരു ഹെല്‍ത്ത് പ്ലാനിന് അപ്പുറം കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രതിബദ്ധത കൂടിയാണെന്ന് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ഡോ.തപന്‍ സിംഗെല്‍ പറഞ്ഞു.വ്യക്തിഗത, ഫ് ളോട്ടര്‍ വേരിയന്റുകളില്‍ ഈ പ്രത്യേക പോളിസി ലഭ്യമാവും. 5 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയുള്ള ഫ് ളെക്‌സിബിള്‍ ഇന്‍ഷ്വേര്‍ഡ് തുക ഓപ്ഷനുകള്‍ ഉപയോഗിച്ച്, യുവ പ്രൊഫഷണലുകള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ള എല്ലാവര്‍ക്കും അവരുടെ ആരോഗ്യപരിക്ഷ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കവറേജ് ഓപ്ഷന്‍ കണ്ടെത്താന്‍ കഴിയും.
ഐപി ഹോസ്പിറ്റലൈസേഷന്‍, പ്രീ, പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍, ഡേ കെയര്‍ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ കവറേജ് ഈ പ്ലാനിലൂടെ ലഭിക്കും. റോബോട്ടിക് സര്‍ജറി, സ്‌റ്റെം സെല്‍ തെറാപ്പി തുടങ്ങിയ നൂതന ചികിത്സകള്‍ക്കും പരിരക്ഷയുണ്ട്. അടിസ്ഥാന ആനുകൂല്യങ്ങളുടെ ഭാഗമായി അവയവ ദാതാക്കളുടെ ചെലവുകളും ‘നിങ്ങള്‍ക്കായി’ എന്ന പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്. അടിയന്തിരമായി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. വിവിധ ഓപ്ഷണല്‍ ആഡ്ഓണുകളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. പോളിസി ഉടമകളെ പോളിസി കാലയളവിനുള്ളില്‍ ക്ലെയിം ചെയ്ത ശേഷം അണ്‍ലിമിറ്റഡ് തവണ ഇന്‍ഷ്വേര്‍ഡ് തുക റീസ്‌റ്റോര്‍ ചെയ്യാന്‍ അണ്‍ലിമിറ്റഡ് സം ഇന്‍ഷ്വേര്‍ഡ് റീഇന്‍സ്‌റ്റേറ്റ്‌മെന്റ് എന്ന ഫീച്ചര്‍ സഹായിക്കും. പോളിസി ഉടമ ക്ലെയിമുകള്‍ ഒന്നും നടത്തിയിട്ടില്ലെങ്കില്‍, ക്ലെയിം രഹിത വര്‍ഷങ്ങളില്‍ സൂപ്പര്‍ ക്യുമുലേറ്റീവ് ബോണസിലൂടെ 200% വരെ ഇന്‍ഷ്വേര്‍ഡ് തുക നല്‍കുകയും ചെയ്യും. കേരളത്തിലെ ജനങ്ങളുടെ സവിശേഷമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്ത സമഗ്ര ആരോര്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിതെന്നും ഡോ.തപന്‍ സിംഗെല്‍ പറഞ്ഞു.

