റിഥമിക് ജിംനാസ്റ്റിക്സില്‍ ജൂനിയര്‍ വിഭാഗത്തില്‍ വിശ്രുത വിനോദ്, സബ്ജൂനിയര് വിഭാഗത്തില്‍ അതിത്രി അരുണ്പിള്ളൈ, കേഡറ്റ് വിഭാഗത്തില്‍ സെറാ മേരി ദീപു, കിഡ്ഡീസ് വിഭാഗത്തില്‍ ഷെസാ നെഹറിന് എന്നിവര്‍ ഓവറോള്‍ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി.
കൊച്ചി: എറണാകുളം ജിംനാസ്റ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാലാമത് എറണാകുളം ഡിസ്ട്രിക് ആര്‍ട്ടിസ്റ്റിക്, റിഥമിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിച്ചു.റിഥമിക് ജിംനാസ്റ്റിക്സില്‍ ജൂനിയര്‍ വിഭാഗത്തില്‍ വിശ്രുത വിനോദ്, സബ്ജൂനിയര് വിഭാഗത്തില്‍ അതിത്രി അരുണ്പിള്ളൈ, കേഡറ്റ് വിഭാഗത്തില്‍ സെറാ മേരി ദീപു, കിഡ്ഡീസ് വിഭാഗത്തില്‍ ഷെസാ നെഹറിന് എന്നിവര്‍ ഓവറോള്‍ സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി. വുമണ്‍ ആര്‍ട്ടിസ്റ്റ് ജിംനാസ്റ്റിക്സില്‍ സബ്ജൂനിയര് വിഭാഗത്തില്‍ ജിംനാസ്റ്റിക്സ് ഫ് ളോര്‍ ഇനത്തില്‍ നിധി കൃഷ്ണ, ബാലന്‍സിംഗ് ബീം, വോള്‍ട്ടിങ്, ടേബിള്‍ ഇനങ്ങളില്‍ പ്രാര്‍ത്ഥന രതീഷ്, അണ്ടര്‍ ടെന്‍ വിഭാഗത്തില്‍ ബാലന്‍സിംഗ് ബീം ഇനങ്ങളില്‍ തന്വി മേനോന് എന്നിവര്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.
ജിംനാസ്റ്റിക് ഫ്ലോര്‍ ഇനത്തില്‍ കല്യാണി കെ എസ്, തന്വി മേനോന് എന്നിവര്‍ സ്വര്‍ണം പങ്കിട്ടു. കിഡ്ഡീസ് വിഭാഗത്തില്‍ ജിംനാസ്റ്റിക് ഫ്ലോര്‍, ബാലന്‍സിങ് ബീം ഇനങ്ങളില്‍ മയൂഖ അരുണ്‍ സ്വര്‍ണം സ്വന്തമാക്കി. മെന്‍സ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ അണ്ടര്‍ ടെന്‍ വിഭാഗത്തില്‍ ജിംനാസ്റ്റിക് ഫ് ളോര്‍, വോള്‍ട്ട് എന്നീ ഇനങ്ങളില്‍ കിഷന് ഗിരീഷിനാണ് സ്വര്‍ണ മെഡല്‍.എറണാകുളം ജിംനാസ്റ്റിക് അസോസിയേഷന് പ്രസിഡന്റ് എടിസി കുഞ്ഞുമോന് ജേതാക്കള്‍ക്ക് മെഡല്‍ നല്കി. എറണാകുളം ജിംനാസ്റ്റിക് അസോസിയേഷന് സെക്രട്ടറി ദേവാനന്ദ്, ട്രഷറര്‍ സജീവ് എസ് നായര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബൂബക്കര്‍, മേരി ബീന, ജസ്നിയ എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പ് കടവന്ത്ര റീജിനല്‍ സ്പോര്‍ട്സ് സെന്ററില്‍ വച്ചും റിഥമിക് ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പ് കളമശ്ശേരി സെന്റ് ജോസഫ് സ്പോര്‍ട്സ് ഡോമില്‍ വച്ചുമാണ് നടന്നത്.

