നോര്‍ക്ക റൂട്ട്‌സ്‌ഐ.ഡി കാര്‍ഡ് മാസാചരണത്തിന് തുടക്കമാകുന്നു

പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് (NPRI), എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം.
കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ ഒന്ന് മുതല്‍ 31 വരെ പ്രത്യേകം പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് (NPRI), എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്‍ഡ് എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാര്‍ഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും ഐ.ഡി കാര്‍ഡ് സേവനങ്ങള്‍ സഹായകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും നിലവില്‍ വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുുഡന്റ് ഐ.ഡി കാര്‍ഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസികേരളീയര്‍ക്ക് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡും ലഭിക്കും. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവും കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടേയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. എന്‍.ആര്‍.ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്‌പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായി നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.kerala.gov.in വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഐ.ഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു