മനു ഭാക്കറിനൊപ്പം ഈ ബ്രാന്‍ഡ് ഫിലിം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇന്‍ഡസ്ട്രിയല്‍ ടൂള്‍സ് കോര്‍പ്പറേഷന്റെ പങ്കാളികളായ കമല്‍ കമ്പാനിയും ആകാശ് കമ്പാനിയും പറഞ്ഞു.
കൊച്ചി: പവര്‍ ടൂളുകളിലെയും അനുബന്ധ ഉപകരണങ്ങളിലെയും മുന്‍നിരയിലുള്ള ഗോള്‍ഡന്‍ ബുള്ളറ്റ്, 2024ലെ പാരീസ് ഒളിമ്പിക്സിലെ ഇരട്ട വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍ നായികയാവുന്ന ഏറ്റവും പുതിയ ബ്രാന്‍ഡ് ഫിലിം പുറത്തിറക്കി. ‘ചാമ്പ്യന്‍സ് ചൂസ് ദി ബെസ്റ്റ് ടൂള്‍സ്’ എന്ന പുതിയ സീസണിന്റെ ടാഗ്ലൈനിലാണ് പരസ്യം ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. മനു ഭാക്കറിനൊപ്പം ഈ ബ്രാന്‍ഡ് ഫിലിം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇന്‍ഡസ്ട്രിയല്‍ ടൂള്‍സ് കോര്‍പ്പറേഷന്റെ പങ്കാളികളായ കമല്‍ കമ്പാനിയും ആകാശ് കമ്പാനിയും പറഞ്ഞു.
മികവിനായുള്ള അവരുടെ പരിശ്രമം ഞങ്ങളുടെ ഉപയോക്താക്കളുടെ അവരുടെ മേഖലകളിലെ ചാമ്പ്യന്മാരായ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഗോള്‍ഡന്‍ ബുള്ളറ്റില്‍, ഏത് തരത്തിലുള്ള ജോലിയായാലും, മികച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രകടനം മെച്ചപ്പെടുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ നല്‍കിക്കൊണ്ട് ഓരോ ചാമ്പ്യനെയും പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇവര്‍ പറഞ്ഞു.

